എത്ര വർഷം പഴക്കം ഉള്ള സ്വർണവും, പുത്തൻ ആക്കാം

സ്വർണാഭരണങ്ങൾ അഴക് നൽകുന്ന ഒന്നുതന്നെയാണ്. എന്നാൽ അധികമായുള്ള ആർഭാടമൊന്നും ഇല്ലാതെ ഉള്ളതുകൊണ്ട് ജീവിക്കുന്നവരാണ് നമ്മളിൽ കൂടുതൽ പേരും. അതുകൊണ്ടുതന്നെ വർഷങ്ങളായി നമ്മൾ ഒരേ മാലയും കമ്മലും ഒക്കെ ആയിരിക്കും ഉപയോഗിക്കുന്നുണ്ടാവുക. അങ്ങനെ വരുമ്പോൾ അവയുടെ നിറം മങ്ങാനം തിളക്കം കുറവ് കാണാനും സാധ്യമാകും.

അതിനു പ്രധാന കാരണം സ്ഥിരമായി ഉപയോഗിക്കുന്നതുമൂലം അടിഞ്ഞുകൂടുന്ന അഴുക്കാണ്. അഴുക്ക് തുടച്ചു കളയുന്നതോടുകൂടി നമുക്ക് നമ്മുടെ സ്വർണ്ണത്തിന്റെ അതേ ശോഭ തിരിച്ചുകിട്ടും. അത്തരത്തിൽ സ്വർണ്ണ ശോഭ തിരിച്ചു കിട്ടാൻ വേണ്ടി ചെയ്യാൻ പറ്റുന്ന ഒരു സൂത്രപ്പണി ആണ് ഇന്ന് നിങ്ങൾക്കായി പറഞ്ഞുതരുന്നത്.

അതിനായി ഇവിടെ എടുത്തിരിക്കുന്നത് കുറച്ചു മഞ്ഞൾ പൊടിയും ഷാംമ്പുവും ആണ്. ഇവ രണ്ടും കുറച്ച് ചൂടുവെള്ളത്തിൽ കലക്കി അതിലേക്ക് ആഭരണങ്ങൾ ഒരു 10 മിനിറ്റ് നേരം ഇട്ടു വെച്ചതിനുശേഷം ഒരു പഴയ ടൂത് ബ്രഷ് എടുത്ത് നന്നായി ഉരച്ച് എടുക്കുക. സ്വർണ്ണത്തിന് പഴയ ശോഭ തിരിച്ചു കിട്ടുന്നത് നേരിൽ കാണാൻ പറ്റും. കൂടുതൽ അറിയാനായി വീഡിയോ കണ്ടു നോക്കൂ…

English Summary:- How to get clean and clear gold

Leave a Reply

Your email address will not be published.