ഷുഗറിന് മരുന്ന് തുടങ്ങുന്നതിനു മുമ്പ് നിങ്ങൾ ഇത് അറിയാതെ പോകരുത്… !

രോഗം വന്നിട്ട് ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാതെ നോക്കുകയാണ്. ഇന്ന് ജീവിതശൈലിരോഗങ്ങൾ നമ്മുടെ കൂടെ കൂടപ്പിറപ്പിനെ പോലെ ഒട്ടിപ്പിടിച്ചിരിക്കുകയാണ്. എത്ര അകറ്റി മാറ്റാൻ നോക്കിയാലും മാറാതെ പലവിധത്തിൽ അത് നമ്മളോട് ചേർന്നിരിക്കുന്നു. അതിൽ പ്രധാനിയാണ് ഷുഗർ. അഥവാ പ്രമേഹം.

കൊച്ചുകുട്ടികളിൽ വരെ പ്രമേഹം കണ്ടെത്തുന്നതാണ് ഏറ്റവും വലിയ ദോഷഫലം. എങ്ങനെയാണ് കുട്ടികൾ പ്രമേഹം ഉണ്ടാകുന്നത് എന്ന് പലർക്കും സംശയം ആയിരിക്കും. ശരീരത്തിൽ ഇൻസുലിന്റെ അളവ് തീരെ ഇല്ലാത്ത അവസ്ഥയാണ് കുട്ടികളിൽ പ്രമേഹരോഗം ഉണ്ടാകുന്നതിന് കാരണമാകുന്നത്. ഇങ്ങനെ ഇൻസുലിന്റെ അളവ് കുറയുന്നത് മൂലം കുട്ടിയുടെ ശരീരത്തിൽ ഇൻസുലിൻ കുത്തി വെക്കേണ്ടി വരുന്നു. ഇനി ഒരു ദിവസം ഇല്ലാതാകുമ്പോൾ പോലും കുട്ടികൾ തീരെ അവശനാകുന്നു.

എന്നാൽ കുട്ടികളിൽ നിന്ന് വ്യത്യസ്തമാണ് മുതിർന്നവരിൽ കാണപ്പെടുന്ന പ്രമേഹത്തിന്റെ അവസ്ഥ. അവർക്ക് ശരീരത്തിൽ ഇൻസുലിൻ ഉണ്ടായിട്ടും അത് പ്രവർത്തിക്കാത്തത് ആകും പ്രധാന കാരണം. പലപ്പോഴും അമിതവണ്ണവും ഇതിനു കാരണമാകുന്നു. ഇത്തരത്തിൽ വ്യത്യസ്തരീതിയിലാണ് പ്രമേഹരോഗം നമ്മുടെ ശരീരത്തെ കീഴടക്കുന്നത്. ഇവ എങ്ങനെയാണെന്നും എങ്ങനെ പ്രതിരോധിക്കാം എന്നുമാണ് ഡോക്ടർ ഇന്നത്തെ വീഡിയോയിൽ പങ്കുവെക്കുന്നത്. കൂടുതൽ അറിയാൻ വീഡിയോ കണ്ടു നോക്കൂ….