വേനലില്‍ ശീലമാക്കാവുന്ന, വേനല്‍ച്ചൂടില്‍ നിന്നും ആശ്വാസം നല്കുന്ന ഭക്ഷണ വസ്തുക്കള്‍ പലതുമുണ്ട്. ഇതില്‍ പ്രകൃതിദത്തമായ ചിലത് ഏറെ ഗുണം നല്‍കുന്നതാണ്. ഫ്രൂട്സ് എന്നു പറയുമ്പോള്‍ നാം പണം കൊടുത്ത് വാങ്ങുന്ന ചിലതാണ് നമ്മുടെ മനസില്‍ വരിക. ഇതല്ലാതെ, നമ്മുടെ ചക്കയും മാങ്ങയുമല്ലാതെ നമുക്ക് ലഭ്യമായ ചില ഫലങ്ങളുണ്ട്. ഇത്തരത്തില്‍ വേനലില്‍ സമൃദ്ധമായ ഒന്നാണ് പനനൊങ്ക് അഥവാ ഐസ് ആപ്പിള്‍. ശരീരത്തിന് കുളിര്മയേകുന്നതിനേക്കാള് ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് നമ്മുടെ ശരീരത്തിന് വളരെ അതികം ഗുണം ഉള്ള ഒന്നു താനെ ആണ് , നമ്മുടെ ശരീരം തണുപ്പിക്കാനുംഇത് സഹായിക്കുന്നു.
ചെറിയൊരു പഴമാണെങ്കിലും ഏറെ പോഷകങ്ങള്‍ ഉള്ള ഒന്നാണിത്. കാര്‍ബോഹൈഡ്രേറ്റുകള്‍, ഫൈറ്റോന്യൂട്രിയന്റുകള്‍, കാല്‍സ്യം, ഫൈബര്‍, പ്രോട്ടീന്‍, വൈറ്റമിന്‍ സി, എ, ഇ, കെ എന്നിവയും അടങ്ങിയതാണിത്. അയേണ്‍, പൊട്ടാസ്യം, സിങ്ക്, ഫോസ്ഫറസ് എന്നിപയും ഇതിലുണ്ട്. ജലാംശം ഏറെ അടങ്ങിയ ഇത് വേനല്‍ക്കാലത്ത് മാത്രമല്ല, ഏത് കാലത്തും കഴിയ്ക്കാവുന്ന സൂപ്പര്‍ ഫ്രൂട്ട് ആണ്.