ഇടഞ്ഞ ആനയുടെ മുകളിൽ നിന്നും സഹസികമായി രക്ഷപെട്ടു…! ഇടഞ്ഞ ആനയുടെ പുറത്തു നിന്നും അതി സാഹസികം ആയി ആനപ്പുറത്തിരുന്ന ആൾ രക്ഷപെട്ടു. രണ്ടായിരത്തി പതിനെട്ടു ഒക്ടർബർ മാസം അഞ്ചാം തിയതി പുലർച്ചെ ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര ആറാട്ട് എഴ്ഴുന്നേൽപ്പിനു മുന്നോടി ആയാണ് ആന ഇടഞ്ഞത്. എതിരേല്പിന് വേണ്ടി എത്തിച്ച മറ്റൊരു ആനയുടെ കൊമ്പ് ശരീരത്തിൽ തട്ടിയതോടെ മാവേലിക്കര ഗണപതി എന്ന ആന ഇടയുക ആയിരുന്നു. ഈ സമയത് ആന പുറത്തു ആളുണ്ടായിരുന്നു. ഏറെ നേരം പണിപെട്ടിട്ടും ആനയെ അനുനയിപ്പിക്കാൻ പാപന്മാർക്കോ മറ്റുള്ള ചട്ടകർക്കോ സാധിച്ചില്ല.
തുടർന്ന് ക്ഷേത്രത്തിനു പുറത്തുള്ള ഗോപുരത്തിന് മുകളിൽ അവിടെ ഉണ്ടായിരുന്ന നാട്ടുകാർ കയറുകയും പിന്നീട് അവിടെ നിന്നും താഴേക്ക് വടം ഇടുകയും പിന്നീട് അതിൽ പിടിച്ച ആനപ്പുറത്തിരുന്ന ആളെ വലിച്ചു കൊണ്ട് രക്ഷപ്പെടുത്തുകയും ആണ് ചെയ്തത്. പിന്നീട് ഒരു മണിക്കൂർ നീണ്ട വലിയ പരിശ്രമത്തിനു ഒടുവിൽ ആണ് ആനയെ തളയ്ക്കാൻ വേണ്ടി സാധിച്ചത് എന്ന് തന്നെ പറയാം. ആറാട്ടിനായി ആളുകൾ പോയതിനാൽ ആ സമയത് തിരക്ക് കുറവായതുകൊണ്ട് വലിയ ഒരു അപകടം തന്നെ ആണ് ഒഴിവാക്കിയത് എന്ന് പറയാം. അത്തരത്തിൽ ഒരു സാഹസികത നിറഞ്ഞ കാഴ്ച്ച ഈ വീഡിയോ വഴി കാണാം.
https://youtu.be/sSJ7xMxx6B4