നമ്മുടെ കേരളത്തിലെ പൂരത്തിലെ നിത്യസാന്നിധ്യമായിരുന്ന മച്ചാട് കർണൻ ചെരിഞ്ഞു. 34 വയസ്സായിരുന്നു. വ്യാഴാഴ്ച വൈകീട്ട് 5.30ഓടെയാണ് അന്ത്യം. മദപ്പാടിലായിരുന്ന കർണൻ വരവൂരിലെ എസ്റ്റേറ്റിൽ ചികിത്സയിലായിരുന്നു.
ഒരാഴ്ചയായി ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടിരുന്നു. മച്ചാട് പനങ്ങാട്ടുകര ചേറ്റ്യൂട്ടി അനിൽ കുമാറിൻറെ ഉടമസ്ഥതയിലുള്ള ആനയാണ്. ഉത്രാളിക്കാവ് പൂരത്തിൽ വടക്കാഞ്ചേരി ദേശത്തിനു വേണ്ടിയും തൃശൂർ പൂരത്തിൽ പാറമേക്കാവ് ദേശത്തിനു വേണ്ടിയും ആറാട്ടുപുഴ പൂരത്തിലും പങ്കെടുത്തിട്ടുണ്ട്. മച്ചാട് ധർമൻ, മച്ചാട് ഗോപാലൻ, മച്ചാട് ജയറാം എന്നീ ആനകളുടെയും ഉടമസ്ഥനാണ് അനിൽകുമാർ. സംസ്കാരം വെള്ളിയാഴ്ച നടക്കും.
https://youtu.be/sZdaaShWK7I