കാൽ ചട്ടം അറിയില്ലെങ്കിൽ ആനയുടെ മുന്നിൽ നില്കുന്നവനെ ആന കൊല്ലും….! ഇന്ത്യയിൽ ആനപിടുത്തം നിയമാനുസൃതമായി നിരോധിക്കുന്നതിന് മുന്നേ വരെ മനുഷ്യന്റെ ആവശ്യത്തിന് വേണ്ടി ആന എന്ന വന്യ ജീവിയെ കാറുടകളിൽ നിന്നും പിടികൂടി കൊണ്ട് വന്നു ചട്ടം പഠിപ്പിച്ചു മനുഷ്യനും ആയി ഇണക്കി അവന്റെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ച് തുടങ്ങി. കാട്ടിൽ നിന്നും പിടിച്ചു കൊണ്ട് വരുമ്പോൾ പച്ച കാട്ടാന ആയിരിക്കുന്ന ആ മൃഗത്തെ ഇണക്കി എടുക്കുവാൻ ആയി മനുഷ്യ നിർമിതമായ കൂട്ടിൽ അടയ്ക്കുന്നു. കാട്ടിൽ നിന്നും സ്വതന്ത്രൻ ആയ മറ്റുള്ള ആനകളുടെ അരികിൽ നിന്നും കൊണ്ട് വന്നു ആനക്കൂട്ടിൽ അടയ്ക്കുന്നതിന്റെ ദേഷ്യവും കൊമ്പൻ ആദ്യകാലങ്ങളിൽ പ്രകടിപ്പിച്ചുകൊണ്ടിരിക്കും.
തുമ്പി കൈ കൊണ്ട് ചവിട്ടിയും ഇടിച്ചും ആന കൂടു ഇടിച്ചുകൊണ്ടേ ഇരിക്കും. ദിവസം കൂടും തോറും മനുഷ്യൻ ആ കൂട്ടത്തിനുള്ളിൽ തീർത്ത തടി കൂടിനുള്ളിൽ അകപ്പെട്ടു പോയ ആന തന്നെ ഭൂതകാലം മറക്കും. പിന്നീട് മനുഷ്യനോട് ഉള്ള അടങ്ങാത്ത പക അവൻ ക്രമേണ മനസ്സിൽ നിന്നും മാഞ്ഞു തുടങ്ങും. ഓര്മ വച്ച കാലം മുതൽ തൻ പിച്ചവച്ചു നടന്ന കാടിനേയും ഭാര്യയെയും മക്കളെയും കൂട്ടുകാരെയും മറന്നു തന്നെ പരിചരിക്കാൻ ആയി വരുന്ന മനുഷ്യരെ അവൻ വിശ്വസിക്കാൻ തുടങ്ങും. വീഡിയോ കണ്ടു നോക്കൂ.
https://youtu.be/VouH3tVzsNU