രാമനെയും, കാളിയെയും വെല്ലുവിളിക്കാൻ പുതിയൊരു ഇരട്ടചങ്കൻ എത്തികഴിഞ്ഞു….! ആന കേരളത്തിലെ ഒരേ ഒരു രാജാവായ തെച്ചിക്കോട്ട് കാവ് രാമചന്ദ്രനും അതുപോലെ തന്നെ ചിറയ്ക്കൽ കാളിദാസനും വെല്ലു വിളി ഉയർത്തുവാൻ പുതിയ ഒരു ആന അവതാരം പൂര പറമ്പുകളിൽ അവതരിച്ചു കഴിഞ്ഞു. ഗുരുവായൂർ ദേവസം ആന ആയ ഗുവായൂർ രാജശേഖരൻ എന്ന ഒറ്റ കൊമ്പൻ ആന. കഴിഞ്ഞ വര്ഷം നടത്തിയ അളവെടുപ്പിൽ തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ മറികടന്നു കൊണ്ട് ചിറയ്ക്കൽ കാളിദാസൻ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ആന എന്ന ബഹുമതി സ്വാന്തമാക്കി കഴിഞ്ഞിരുന്നു.
എന്നാൽ ഈ വര്ഷം ചിറയ്ക്കൽ കാളിദാസനെ വെല്ലു വിളിക്കുവാൻ ആയി ഗുരുവായൂർ അമ്പാടി കണ്ണന്റെ പ്രിയ പുത്രൻ ഒറ്റ കൊമ്പൻ രാജ ശേഖരൻ എത്തിക്കഴിഞ്ഞു. ഇവർ മൂന്നു പേരിൽ ആരായിരിക്കും ഉയര കേമൻ എന്ന് അറിയുവാൻ ഉള്ള ആകാംഷ എല്ലാ ആന പ്രേമികളിലും ഉണ്ട്. വരുന്ന വർഷങ്ങളിൽ ഈ മൂന്നു ആനകളും ഏതെങ്കിലും പൂരത്തിന് ഒരുമിക്കും എന്ന പ്രതീക്ഷയിൽ തന്നെ ആണ് ആന പ്രേമികൾ എല്ലാവരും. അത്തരത്തിൽ ആന കേരളത്തിലെ ഒരേ ഒരു രാജാവായ തെച്ചിക്കോട്ട് കാവ് രാമചന്ദ്രനും അതുപോലെ തന്നെ ചിറയ്ക്കൽ കാളിദാസനും രാജശേഖരൻ കൂപ്പുകുത്തികുമോ എന്നത് കണ്ടറിയാം.