നാടിനെ വിറപ്പിച്ച കൊലകൊമ്പനായ അയ്യപ്പൻ ഇവനായിരുന്നു….! നാട്ടുകാരുടെ പേടിസ്വപ്‌നം ആയ കൊല കൊമ്പനെ പിടിച്ചു കെട്ടുവാൻ എത്തുന്ന അച്യുതൻ എന്ന പാപ്പാൻ ആയി മുരളി എന്ന നടൻ വേഷമിട്ട ചിത്രമായിരുന്നു ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചിൽ പുറത്തിറങ്ങിയ പ്രായിക്കര പാപ്പാൻ. ആ സിനിമ കണ്ട എല്ലാവരുടെയും ഓർമയിൽ നിൽക്കുന്നതാണ് അതിൽ വരിക്കുഴിയിൽ നിന്നും പിടിച്ചെടുത്തു ചട്ടം പഠിപ്പിച്ചെടുക്കുന്ന അപകടകാരി ആയ കൊമ്പൻ ആയി വേഷമിട്ട അയ്യപ്പൻ എന്ന പേരിൽ ആ സിനിമയിൽ അഭിനയിച്ച ആന വളരെ പേരെടുത്ത ഇടമനപ്പാട്ട് മോഹനൻ എന്ന ആന ആയിരുന്നു.
ശാന്തസ്വഭാവവും അത് പോലെ താനെ മികച്ച ലക്ഷണങ്ങളും കൊണ്ട് അറിയപ്പെട്ടിരുന്ന കൊമ്പൻ കേരളത്തിന്റെ വനങ്ങളിൽ നിലമ്പൂർ കാടുകളിൽ പിറന്നു വീണ നടൻ ആന ചന്ദനം. ആയിരത്തി തൊള്ളായിരത്തി അറുപത്തി എട്ടിൽ ആയിരുന്നു പാലക്കാട് ജില്ലയിലെ നെടുമ്പുള്ളിൽ മനയിൽ നിന്നും ആന ഇടമനപ്പാട്ട് തറവാട്ടിൽ എത്തുന്നത്. ആ സമയത് ആനയ്ക്ക് കഷ്ടിച്ചു പതിനഞ്ചു വയസു മാത്രം പ്രായം. ഇടമനപ്പാട്ട് നമ്പൂതിരി സ്വന്തമാക്കി ആ വര്ഷം എത്തിയത് മുതൽ ഇവൻ നാട്ടുകാരുടെ പ്രിയപ്പെട്ട ഒരു കൊമ്പൻ ആയി എന്ന് തന്നെ മാറിയിരുന്നു. അത്തരത്തിൽ ഒരു കൊമ്പന്റെ കഥ നിങ്ങളക്ക് ഈ വീഡിയോ വഴി കൂടുതൽ അറിയാം.