വണ്ടികളെ എല്ലാം തടഞ്ഞ്, റോഡിലൂടെ കൂട്ടമായി കാട്ടാനകൾ….(വീഡിയോ)

ആടിനെ മേക്കുന്നതും, മാടിനെ മേക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്, എന്നാൽ ആനയെ മെച്ചുകൊണ്ടുപോകുന്നത് കണ്ടിട്ടുണ്ടോ? അത്ഭുതം തന്നെയല്ലേ അങ്ങനെയുള്ള ഒരു കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറികൊണ്ടിരിക്കുന്നത്.

ആനകളെ എല്ലാവർക്കും ഇഷ്ട്ടമാണ്,പ്രേത്യകിച്ച് മലയാളികൾക്ക് ആനയെന്നാൽ ഒരു തരം പ്രാന്താണ്, അങ്ങനെയുള്ള ആനപ്രാന്തന്മാർ ഒരു പാട് ഉണ്ട് നമ്മുടെ കേരളത്തിൽ. അങ്ങനെയുള്ള ആനപ്രേമികൾക് ഇഷ്ട്ടമാകുന്ന ഒരു വിഡിയോ ആണിത്.

ശ്രീലങ്കയിലെ പിന്നവാല എന്ന സ്ഥലത്തു നടന്ന സംഭവമാണ് ഇപ്പോൾ ജനങ്ങൾ ഏറ്റടുത്തിരിക്കുന്നത്. നഗരത്തിലെ തിരക്കുള്ള റോഡിലൂടെ 30 ൽ പരം ആനകൾ വരി വരി ആയി നടന്നു വരുന്നു.വരികളൊന്നും തെറ്റാതെ സ്കൂൾ കുട്ടികളെ പോലെ ശ്രദ്ധിച്ചാണ് അവർ വരുന്നത്.അവരെ അനുസരണയോടെ കൊണ്ടുപോകാൻ പാപ്പന്മാരും അവർക്കൊപ്പമുണ്ട്.

വാഹനങ്ങളെ നിയന്ത്രിച്ചു കൊണ്ടിരിയ്ക്കുന്ന ട്രാഫിക് പോലീസ് ആനകൾക്ക് പോകാൻ വഴി ഒരുക്കുന്നതും കാണാം.വളരെ അനുസരണയോട് കൂടെയാണ് ആനകളെല്ലാം വരി വരിയായി പോകുന്നത്. ആടുകളെ തീറ്റാൻ കൊണ്ടുപോകുന്നത് പോലെ ഇവരും വളരെ അനുസരണയോട് കൂടെയാണ് ആനക്കൂട്ടങ്ങൾ മുന്നോട്ട് പോകുന്നത്.

കൂടുതൽ വിവരങ്ങൾക്കായ് വിഡിയോ കാണുക

English Summary:- Elephants Crossing Roads, Video Viral On Social Media

Leave a Reply

Your email address will not be published.