ഇനി പണച്ചിലവ് ഇല്ലാതെ ഫേഷ്യൽ ചെയ്യാം..

മുഖം മിനുക്കാൻ എന്നപേരിൽ ബ്യൂട്ടിപാർലറിൽ അധികനേരം ആളുകൾ കാശ് ചെലവാക്കുന്നത് ഫേസ്പാക്കുകൾ ക്ക് വേണ്ടിയാണ്. നമുക്കറിയാം മുഖസൗന്ദര്യം ശ്രദ്ധിക്കുന്ന എല്ലാവർക്കും മുഖം നന്നായി തിളങ്ങുന്നതും മിനുസമുള്ളതാകുന്നതിനും ആഗ്രഹമുണ്ടാകും. ഈ ആഗ്രഹം പലരും സാധിച്ചെടുക്കുന്നത് വിലകൂടിയ ഫേസ്പാക്കുകൾ ഉപയോഗിച്ചുകൊണ്ടാണ്. വീട്ടിൽ എന്തെങ്കിലും ഫംഗ്ഷനും മറ്റും വന്നാൽ ഇത്തരം ഫേസ് പായ്ക്കുകൾ ചെയ്യുന്നത് പതിവാണ്. എന്നാൽ യാതൊരുവിധ പണച്ചെലവും ഇല്ലാതെ എളുപ്പത്തിൽ മുഖം തിളങ്ങുന്നതിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു ഫേസ്പാക്ക് ആയിട്ടാണ് ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത്.

അതിനായി ഇവിടെ എടുത്തിരിക്കുന്നത് ഒരു പാത്രത്തിൽ അൽപം കടലമാവ് ആണ്. നമുക്കറിയാം മുഖം വെളുക്കുന്നതിനു മറ്റും കടലമാവ് അധികമായി ഉപയോഗിക്കുന്നവരുണ്ട്. കടലമാവ് ചുരുക്കിപ്പറഞ്ഞാൽ ഒരു നല്ല ഫേസ്പാക്ക് ആണ്. ഇത് മുഖത്തെ ചുളിവുകൾ അകറ്റുന്നതിനും മുഖം തിളങ്ങുന്നതിനും സഹായിക്കുന്നു. ഇനി ഈ കടലമാവിൽ ചേർക്കേണ്ടത് അല്പം കോഫി പൗഡർ ആണ്. ഏതു കമ്പനിയുടെ കോഫി പൗഡർ വേണമെങ്കിലും എടുക്കാം. ശേഷം അതിലേക്ക് കുറച്ച് തൈര് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഇത് മുഖത്ത് പുരട്ടി കൊടുക്കുക. 20 മിനിറ്റെങ്കിലും ഇത് മുഖത്ത് പിടിക്കണം. അതിനുശേഷമേ കഴുകികളയാം. ഇങ്ങനെ ചെയ്തു നോക്കൂ മുഖത്തുണ്ടാകുന്ന വ്യത്യാസം നേരിട്ടറിയാം. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടു നോക്കൂ….