ഈ ഭക്ഷണം കഴിക്കുന്നത് നിങ്ങളിൽ മുടികൊഴിച്ചിലിനു കാരണമായേക്കാം.

നമ്മൾ ശരീര സൗന്ദര്യത്തിൽ ഏറ്റവുമധികം പ്രാധാന്യം നൽകുന്ന ഒന്നാണ് മുടി. പലരുടെയും മുടിയുടെ ഘടന വ്യത്യാസമുണ്ട്. ചിലർക്ക് സ്ട്രൈറ്റ് ആയിട്ടുള്ള മുടി ആണേൽ ചിലർക്ക് വേവിയായതും കേർളിയായതും ഒക്കെ ആവാം. അതെല്ലാം ഒരോരുത്തരുടെ ജനിതക ഘടകങ്ങൾ ആവാം. ഒരു സാധാരണ മനുഷ്യന്റെ തലയിൽ ഒന്നുമുതൽ ഒന്നര ലക്ഷം വരെ മുടിയിഴകൾ ഉണ്ട്. ഈ മുടിയിഴകൾ നമ്മളുടെ ശരീരത്തിൽ നിന്നും പുറത്തു വന്നുകഴിഞ്ഞാൽ പിന്നെ അതിനു ജീവൻ ഉണ്ടാവില്ല.

അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. മുടിയുടെ സൗന്ദര്യം അതായത് മുടികൊഴിച്ചിൽ തടയുന്നതിന് വേണ്ടി ഒട്ടേറെ കാര്യങ്ങൾ നമ്മൾ ചെയ്യുന്നുണ്ട്. പലതരത്തിലുള്ള ഓയിലുകളും, മുടിക്കായുള്ള ഒറ്റമൂലികളുമൊക്കെ. എന്നാൽ ഇവയൊന്നും ആർക്കും ഫലവത്തായ ഒന്നായി മാറാത്തതിന്റെ കാരണം നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിലടങ്ങിയിരിക്കുന്ന പ്രോട്ടീനിന്റെ കുറവുമൂലമാണ്. അത്തരത്തിൽ മുടിക്കടങ്ങിയിരിക്കുന്ന പ്രോട്ടീൻ ഉള്ള ഭക്ഷണവും, മുടിയുടെ ആരോഗ്യതിനു ദോഷമായ നിങ്ങൾ കഴിക്കാൻ പാടില്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ ഏതൊക്കെ എന്ന് നിങ്ങൾക്ക് ഈ വിഡിയോയിൽ കാണാം.