വയറുസംബന്ധമായ അസുഖങ്ങളിൽ പൊതുവെ ആളുകളിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഗ്യസ് ട്രബിൾ. ഇരുപതുമുതൽ മുപ്പതു ശതമാനം ആളുകളിൽ ഈ പ്രയാസം അനുഭവപ്പെട്ടുവരുന്നുണ്ട്. ഗ്യാസ് ട്രബിളിന് മെയിൻ കാരണം എന്നുപറയുന്നത് നമ്മുടെ നിത്യ ജീവിതത്തിലെ ഭക്ഷണ രീതിയാണ്. കിഴങ്ങുവര്ഗങ്ങളും പയർ വർഗ്ഗങ്ങളും ധാരാളമായി കഴിക്കുന്നവരിൽ ധാരാളമായി ഗ്യാസിന്റെ പ്രയാസം അനുഭവപ്പെടാൻ സാധ്യതയുണ്ട്.
പലരും ഗ്യാസ് എന്ന കാരണം കൊണ്ട് ഹാർട്ട് അറ്റാക് പോലുള്ള അസുഖങ്ങളെയും നിസ്സാരമായി തള്ളിക്കളഞ്ഞേക്കാം. കാരണം എല്ലാ ഞെഞ്ചു വന്ദനയും ഗ്യാസ് അല്ല. വയറുമായി സംബന്ധിച്ച എല്ലാ പ്രയാസവും ഗ്യാസായി കണക്കാക്കുകയും എന്നാൽ വയറുമായി യാതൊരു ബന്ധവുമില്ലാത്ത പല അസുഖങ്ങളെയും ഗ്യാസ് എന്ന് തെറ്റിദ്ധരിച്ചു പല ആപത്തുകളും വരുത്തിവയ്ക്കാറുണ്ട്. ഗ്യാസുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ, ഏതൊക്കെ അസുഖങ്ങളാണ് ഇതിനു പിന്നിൽ ഉണ്ടാകുന്നത് എന്നും, ഇതുമായി ബന്ധപ്പെട്ട ഏതൊക്കെ അടയാളങ്ങളെ നിങ്ങൾ ശ്രദ്ധിക്കണം എന്നും ഈ വിഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. കണ്ടുനോക്കൂ…