കാട് പിടിച്ചപോലെ മുടി വളരാൻ, ഇങ്ങനെ ചെയ്തുനോക്കൂ..

മുഖസൗന്ദര്യം കഴിഞ്ഞാൽ ആളുകൾ ഏറ്റവും കൂടുതൽ സംരക്ഷിക്കുന്നത് മുടിയുടെ സംരക്ഷണം ആണ്. നല്ല ഇടതൂർന്നതും മിനുസമുള്ളതും ആയ തലമുടി ആഗ്രഹിക്കാത്ത ആരും തന്നെ ഉണ്ടാകില്ല. എന്നാൽ ദിവസംചെല്ലുംതോറും തലമുടിയുടെ കാര്യത്തിൽ പലതരം പ്രശ്നങ്ങളാണ് നമ്മളെ വേട്ടയാടുന്നത്. അതിൽ പ്രധാനപ്പെട്ടതാണ് മുടികൊഴിച്ചിലും താരനും മറ്റും. ഇവയെല്ലാം മുടിയുടെ സ്വാഭാവിക വളർച്ചയെപോലും തടയുകയാണ്. മുടി വളരുന്നതിന് പലതും നമ്മൾ ചെയ്യാറുണ്ടെങ്കിലും റിസൾട്ട് ലഭിക്കുന്നത് കുറവാണ്. ഇത്തരത്തിൽ മുടിയുടെ വളർച്ചയെ കാര്യമായി ബാധിക്കുന്നത് ഇതുപോലെ മുടിക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളാണ്.

എന്നാൽ മുടി വളരാൻ അതിയായ ആഗ്രഹം നമുക്ക് ഉണ്ടെങ്കിൽ അതിന് പോം വഴികളുമുണ്ട്. അത്തരത്തിൽ ഒരു വഴിയും ആയിട്ടാണ് ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത്. അതിനായി ഇവിടെ എടുത്തിരിക്കുന്നത് ചെമ്പരത്തി താളിയുടെ പൊടിയാണ്. നമ്മുടെ വീടുകളിൽ ചെമ്പരത്തി ലഭ്യമാണെങ്കിൽ നേരിട്ട് താളി രൂപത്തിലാക്കി എടുക്കുന്നതാണ് നല്ലത്. അത് ഇല്ലാത്തവർക്കായി ഇപ്പോൾ എല്ലാ കടകളിലും ഇത്തരം താളിപ്പൊടി ലഭിക്കാറുണ്ട്. അതിൽ നിന്ന് രണ്ട് ടീസ്പൂൺ താളിപ്പൊടി ആണ് നമുക്ക് വേണ്ടത്. ചെമ്പരത്തി മുടി വളരാൻ വളരെ നല്ലതാണ്. അതുപോലെ തന്നെ മുടിക്ക് തണുപ്പു നൽകുന്നതിനും സഹായിക്കുന്നു.

ചെമ്പരത്തിപൊടിയോടൊപ്പം പിന്നീട് ഇതിലേക്ക് ചേർക്കുന്നത് തൈര് ആണ്. രണ്ട് ടേബിൾസ്പൂൺ തൈര് ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ഒരു മുട്ടയുടെ വെള്ള കൂടി ചേർക്കുക. ഇവ മൂന്നും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഇതാണ് തലയിൽ തേച്ചുപിടിപ്പിക്കുന്നത്. ഇങ്ങനെ ആഴ്ചയിൽ രണ്ടു ദിവസം ചെയ്യുക. മുടിക്ക് ഉണ്ടാകുന്ന മാറ്റം നിങ്ങൾക്ക് നേരിട്ട് അറിയാം. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ….