മുടി ഇരട്ടിയായി വളരാൻ ഇങ്ങനെ ചെയ്താൽ മതി

ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് മുടിവളരാൻ ആയിട്ടുള്ള ഒരു അടിപൊളി ടിപ്പും ആയിട്ടാണ്. അതിനായി ഇവിടെ തയ്യാറാക്കുന്നത് ഒരു അടിപൊളി ജ്യൂസ് ആണ്. അതോടൊപ്പം തന്നെ തലയിൽ പുരട്ടാൻ ഒരു മരുന്നും ഉണ്ട്. ഇവ രണ്ടും ഒരേ സമയം തലമുടി വളരാൻ ആയിട്ട് അത്യധികം സഹായിക്കുന്നു. അത് എന്താണെന്നാണ് ഇന്നത്തെ വീഡിയോ നിങ്ങൾ പങ്കുവയ്ക്കുന്നത്.

അതിനായി നമ്മൾ ഇവിടെ എടുത്തിരിക്കുന്നത് ക്യാരറ്റ് ആണ്. നമുക്കെല്ലാവർക്കും അറിയാം ക്യാരറ്റ് കഴിക്കുന്നത് എന്തുകൊണ്ട് നമ്മുടെ ശരീരത്തിന് വളരെ നല്ലതാണ്. ക്യാരറ്റ് കഴിക്കുന്നത് മുഖസൗന്ദര്യത്തിനും നല്ലതാണ്. ദിവസവും ക്യാരറ്റ് ജ്യൂസ് കുടിക്കുന്നവർക്ക് നല്ല ആരോഗ്യം ലഭിക്കുന്നു എന്നാണ് പഠനങ്ങൾ. എന്നാൽ ഇതേ ക്യാരറ്റ് ജ്യൂസ് മുടി വളരാൻ സഹായിക്കുന്നു എന്നുള്ളത് പലർക്കുമറിയില്ല. എന്നാൽ അത് സത്യമാണ്. ദിവസവും ഒരു രണ്ട് ക്യാരറ്റ് എടുത്ത് അൽപം വെള്ളം ചേർത്ത് നന്നായി ജ്യൂസ് അടിച്ചെടുക്കുക. ഇതിൽ വേണമെങ്കിൽ മാത്രം അൽപം പഞ്ചസാര ചേർക്കാം. ഇത് ദിവസവും കുടിക്കുന്നത് മുടി വളരാൻ ഉത്തമമാണ്.

അതോടൊപ്പം തന്നെ ഈ ജ്യൂസിൽ നിന്ന് രണ്ട് ടീസ്പൂൺ എടുത്ത് അതിലേക്ക് ഒരു മുറി ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ച് അത് ദിവസവും തലയിൽ പുരട്ടി കൊടുക്കുക. താരനും മറ്റും അകലുന്നതിനും മുടിവളരുന്നതിനും ഇത് സഹായിക്കും. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവൻ കണ്ടു നോക്കൂ…+

Leave a Reply

Your email address will not be published. Required fields are marked *