ഇനി മുടി കൊഴുത്ത് വളരും.. ഇങ്ങനെ ചെയ്താൽ മതി

ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് എത്ര കൊഴിഞ്ഞ മുടിയും കാട് പോലെ വളരാൻ ആയി പുരട്ടാവുന്ന ഒരു അസ്സൽ താളി പൗഡർ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നിങ്ങൾക്ക് പരിചയപ്പെടുത്താൻ വേണ്ടിയാണ്. നമുക്കെല്ലാവർക്കും അറിയാം മുടിയെ സംബന്ധിച്ചിടത്തോളം അതെപ്പോഴും ഇടതൂർന്നതും കട്ടിയുള്ളതും ആയിരിക്കാനാണ് എല്ലാവർക്കും ഇഷ്ടം. അത്തരത്തിൽ മുടി നന്നായി വളരാൻ കഴിയുന്ന ഒന്നാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അതിനായി നമ്മൾ എടുത്തിരിക്കുന്ന എല്ലാ വസ്തുക്കളും മുടിവളർച്ചയ്ക്ക് നന്നായി സഹായിക്കുന്ന ഒന്നാണ്.

ആദ്യമായി എടുക്കുന്നത് ചെറുപയറാണ്. നമുക്കറിയാം പണ്ടുമുതലേ മുടിവളർച്ചയ്ക്ക് ആളുകൾ ഉപയോഗിച്ചു വരുന്ന ഒന്നാണ് ചെറുപയർപൊടി. ഇത് മുടിക്ക് തണുപ്പ് നൽകുന്നതിനും മുടി നന്നായി വളരുന്നതിനും സഹായിക്കുന്നു. അതുപോലെതന്നെ രണ്ടാമത് എടുത്തിരിക്കുന്നത് ഉലുവയാണ്. ഉലുവ തലേ ദിവസം വെള്ളത്തിൽ ഇട്ടു വച്ച അരച്ചെടുത്ത് തലയിൽ പുരട്ടുന്നത് നല്ലതാണ് എന്ന് എല്ലാവർക്കുമറിയാം. എന്നാൽ ഇവിടെ എടുത്തിരിക്കുന്നത് ഉലുവയും പൊടിച്ചാണ്. മൂന്നാമതായി തുവരപ്പരിപ്പ് അഥവാ കടലപ്പരിപ്പ് എന്നെല്ലാം അറിയപ്പെടുന്ന പരിപ്പാണ്. പരിപ്പുവടയും മറ്റും ഉണ്ടാക്കാൻ ആയിട്ടും ഈ പരിപ്പ് ആണ് എടുക്കാറ്. ഇവ മൂന്നും ഉപയോഗിച്ചാണ് ഈ പൗഡർ ഉണ്ടാക്കുന്നത്. അത് എങ്ങനെയാണെന്ന് അറിയാനായി ഈ വീഡിയോ മുഴുവൻ കണ്ടു നോക്കൂ….