10 ദിവസം കൊണ്ട് 10 കിലോ കൂട്ടാം..

തടി ഉള്ളവർക്ക് തടി കുറയ്ക്കാൻ ആണ് പാട് എങ്കിൽ മെലിഞ്ഞിരിക്കുന്നവർക്ക് അല്പം തടിവെക്കാൻ ആണ് പാട്. ഒരുതരത്തിൽ രണ്ടുപേരും അനുഭവിക്കുന്നത് ഒരേ തരത്തിലുള്ള കളിയാക്കലുകൾ ആണ്. മെലിഞ്ഞവർക്ക് എന്തെങ്കിലും വാങ്ങി കഴിച്ചൂടെ എന്നുള്ള ചോദ്യം ആയിരിക്കും കൂടുതലും കേൾക്കേണ്ടി വരിക. ഇതേ സമയം തടിച്ച വർക്ക് എവിടെനിന്നാണ് റേഷൻ എന്നാണ് കേൾക്കേണ്ടി വരിക. അതുകൊണ്ടുതന്നെ രണ്ടുപേരുടെയും പ്രശ്നങ്ങൾ ഒരു നാണയത്തിന് രണ്ട് വശങ്ങൾ പോലെ തുല്യമാണ്.

അത്തരത്തിൽ മെലിഞ്ഞിരിക്കുന്ന അതുകൊണ്ട് കളിയാക്കലുകൾ കേട്ട് മടുത്ത വരാണോ നിങ്ങൾ? എങ്കിൽ ഇതൊന്നു ചെയ്തു നോക്കൂ തീർച്ചയായും ഫലം കാണും. അതിനാൽ ഇവിടെ എടുത്തിരിക്കുന്നത് വണ്ണം വെക്കാൻ സഹായിക്കുന്ന കുറച്ച് സാധനങ്ങൾ ആണ്. അതിൽ ആദ്യമായി എടുത്തിരിക്കുന്നത് ഉഴുന്ന് ആണ്. സാധരണ നമ്മൾ കടകളിൽനിന്ന് വാങ്ങി ഉപയോഗിക്കുന്ന വെളുത്ത നിറമുള്ള ഉഴുന്ന് അല്ല ഇവിടെ എടുത്തിരിക്കുന്നത്. മറിച്ച് കറുത്തനിറമുള്ള ഉഴുന്ന് ആണ്. ഇപ്പോൾ എല്ലാ സൂപ്പർമാർക്കറ്റുകളിലും കറുത്ത ഉഴുന്ന് ലഭ്യമാണ്. ഇതോടൊപ്പം ഇവിടെ എടുത്തിരിക്കുന്നത് നിലക്കടല അഥവാ കപ്പലണ്ടി ആണ്. പിന്നെ കുറച്ച് എള്ളും.

ഇവ മൂന്നും നന്നായി വറുത്ത് പൊടിച്ചെടുക്കുക. ശേഷം ഇതിന് ടെസ്റ്റിനു വേണ്ടി ഇതിലേക്ക് കുറച്ച് ഏലയ്ക്ക പൊടിച്ചത് കൂടി ചേർക്കുക. ശേഷം ഒരു ഗ്ലാസ് വെള്ളത്തിന് ഒരു സ്പൂൺ എന്ന നിലയിൽ ഇത് തിളപ്പിക്കുക. അതിലേക്ക് ഒരു ഗ്ലാസ് പാൽ ഒഴിച്ചു കൊടുക്കുക. പാൽ നന്നായി തിളച്ചതിനുശേഷം അരിച്ചെടുത്ത് ആണ് കുടിക്കേണ്ടത്. ഇത് കുടിക്കുന്നതിനു മുൻപ് അതിലേക്ക് അല്പം ചുക്ക് പൊടിച്ചത് കൂടെ ചേർക്കുന്നത് ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇങ്ങനെ ദിവസവും കുടിക്കുന്നത് മെലിഞ്ഞ ശരീരം ആരോഗ്യപരമായ രീതിയിൽ തടി വെക്കുന്നതിനു സഹായിക്കുന്നു. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ….