കഫക്കെട്ട് ഉണ്ടാകാതിരിക്കാൻ, ഇങ്ങനെ ചെയ്തുനോക്കൂ..

കാലാവസ്ഥ വ്യതിയാനത്തിൽ പലർക്കും ഉണ്ടാകുന്ന അസുഖങ്ങളിൽ പ്രധാനിയാണ് തൊണ്ടവേദനയും കഫക്കെട്ടുമെല്ലാം. പലതരം പരീക്ഷണങ്ങളിലൂടെ ഇവയെ അകറ്റാനായി നമ്മൾ ശ്രമിക്കാറുണ്ട്. ഏറ്റവുമൊടുവിൽ ആണ് പലപ്പോഴും പലരും ഡോക്ടറുടെ സഹായം പോലും തേടാറ്. അതിന് കാരണം ഇവ അകറ്റാനായി നമ്മൾ പാരമ്പര്യമായ ശീലിച്ച പോകുന്ന ചില വീട്ടുവൈദ്യങ്ങൾ ആണ്. എന്നാൽ ചിലർക്ക് അത് മതിയാകാതെ വരും. അസഹ്യമായ തൊണ്ടവേദനയും കുത്തി കുത്തിയുള്ള ചുമയും എല്ലാം അവരെ അസ്വസ്ഥപ്പെടുത്തി കൊണ്ടേയിരിക്കും. അത്തരക്കാർക്ക് വീട്ടിൽ ചെയ്യാൻ പറ്റുന്ന എളുപ്പത്തിൽ ഈ വേദനയെ മറികടക്കാൻ കഴിയുന്ന ഒരു ടിപ്പും ആയിട്ടാണ് ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത്.

അതിനായി ഇവിടെ എടുത്തിരിക്കുന്നത് കുറച്ച് പനിക്കൂർക്ക ഇലയും തുളസിയിലയും ആണ്. ഇവ രണ്ടും ആണ് നമ്മുടെ പ്രധാന ഔഷധച്ചെടികൾ. ഇവ രണ്ടും നന്നായി ഇടിച്ചുപിഴിഞ്ഞ് അതിന്റെ ചാറ് എടുക്കുക. അതിലേക്ക് ഒരല്പം കായംപ്പൊടി ചേർത്ത് കൊടുക്കുക. അല്പം മഞ്ഞൾ പൊടിയും കുറച്ച് തേനും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഇത് അതിരാവിലെയാണ് കഴിക്കേണ്ടത്. ഇങ്ങനെ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങളുടെ തൊണ്ടവേദനയും കഫക്കെട്ടും എല്ലാം മാറി നിങ്ങൾക്ക് അസ്വസ്ഥമായി ഉറങ്ങാൻ സാധിക്കും. ഇതേകുറിച്ച് കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ട് നോക്കൂ….