ഈച്ച ശല്യം ഒരു പ്രശ്നം തന്നെയാണ്. നമുക്കറിയാം ഈച്ച പരത്തുന്ന ധാരാളം രോഗങ്ങൾ നമുക്ക് ചുറ്റുമുണ്ട്. സാധാരണയായി തുറന്നുവച്ച പാത്രങ്ങളിലും ഭക്ഷണസാധനങ്ങളും എല്ലാം ഈച്ച വന്നിരുന്ന് പല വിധത്തിലാണ് നമുക്ക് ശല്യം ഉണ്ടാകുന്നത്. ഈച്ചകൾ കൂട്ടമായി വരികയും ഈച്ചശല്യം പെരുകയും ചെയ്യുന്നത് കൂടുതലും മഴക്കാലത്താണ്. സാധാരണയായി ചക്ക പഴുത്ത തുടങ്ങുമ്പോൾ എല്ലാം ഈച്ചയുടെ ശല്യം കൂടുതലായിരിക്കും. കാരണം ചക്ക കാലത്ത് എല്ലാ വീടുകളിലും ചക്ക സുലഭമായി ഉണ്ടായിരിക്കും. ചക്ക പഴുത്താൽ അവിടെ ഈച്ച ഉണ്ടാകുക എന്നുള്ളതും സ്വാഭാവികമാണ്.
ചക്ക കാലത്ത് മാത്രമല്ല അല്ലാത്തപ്പോഴും ഈച്ചശല്യം ചിലയിടങ്ങളിൽ കൂടുതലാണ്. എന്നാൽ ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് എത്ര വലിയ ഈച്ച ശല്യം എളുപ്പം മാറ്റാൻ ഉള്ള വഴിയും ആയിട്ടാണ്. അതിനായി നമ്മൾ ചെയ്യേണ്ടത് ഇത്ര മാത്രം ആണ്. ആദ്യം ഒരു തുണിയിൽ അൽപ്പം വെളിച്ചെണ്ണ ഒഴിക്കുക. ശേഷം ആ തുണി ഉപയോഗിച്ച് ഈച്ച വന്നിരിക്കുന്ന നമ്മുടെ ഭക്ഷണം കഴിക്കുന്ന മേശയിലും അതുപോലെ അധികമായി ഈച്ചയെ കാണുന്നിടത്തും എല്ലാം നന്നായി തുടയ്ക്കുക. ഇങ്ങനെ എണ്ണമയം ഉള്ളിടത്ത് ഈച്ച വന്നിരിക്കുക ഇല്ല. ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ തീർച്ചയായും നിങ്ങൾക്ക് ഫലം ലഭിക്കും. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ….