പല്ലിയെയും പാറ്റയെയും എന്നന്നേക്കുമായി ഇല്ലാതാക്കാം

രോഗങ്ങൾ വരുത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ചില ജീവികളാണ് അടുക്കളയിൽ പതുങ്ങിയിരിക്കുന്ന പാറ്റ, പല്ലി തുടങ്ങിയവ. നമുക്കറിയാം കാണുമ്പോൾ പാറ്റ പ്രത്യേകിച്ച് അപകടകാരിയായി തോന്നുന്നില്ലെങ്കിലും ഇവ നമ്മൾ കഴുകി വൃത്തിയാക്കി വെച്ച് പാത്രങ്ങളിലും മറ്റു വന്നിരിക്കുന്നത് മൂലം പല അസുഖങ്ങളും ചെറിയ കുട്ടികൾ മുതൽ എല്ലാവർക്കും വരാറുണ്ട്. അത് കൂടുതലും കുട്ടികൾക്കുണ്ടാകുന്ന വയറു വേദനയും മറ്റും ആണ്. പാറ്റ നക്കിയ ഭക്ഷണസാധനങ്ങൾ കഴിക്കുന്നതും അപകടകരമാണ്. ഇത്തരത്തിൽ വീട്ടമ്മമാർക്ക് എപ്പോഴും ശല്യമായി നിലനിൽക്കുന്ന പാറ്റയെയും പല്ലിയെയും എല്ലാം വീട്ടിൽനിന്ന് തുരത്താനായി ചെയ്യാവുന്ന ഒന്നാണ് നിങ്ങൾക്കായി പറഞ്ഞുതരുന്നത്.

അതിനായി ഇവിടെ അടിച്ചിരിക്കുന്നത് ഒരു സബോളയും കുറച്ചു വെളുത്തുള്ളിയും ആണ്. ഇവ രണ്ടും ഉപയോഗിച്ചാണ് പാറ്റയേയും, പല്ലിയേയും തുരത്തുന്നത്. അതിനായി ആദ്യം ഇവ രണ്ടും ടുഡേ ഇടിച്ചുപിഴിഞ്ഞ ഇതിലെ ചാർ എടുക്കുക. അതിലേക്ക് അല്പം വെള്ളം കൂടി ചേർത്ത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി വയ്ക്കുക. ഈ വെള്ളമാണ് പാറ്റ ഇരിക്കാൻ സാധ്യതയുള്ളിടത്തും പല്ലി ഇരിക്കാൻ സാധ്യതയുള്ളടുത്തും എല്ലാം അടിച്ചു കൊടുക്കേണ്ടത്. ഇവയുടെ ഗന്ധം സഹിക്കവയ്യാതെ പല്ലിയും പാറ്റയും പിന്നെ ഈ വഴിക്ക് വരില്ല. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായി കണ്ടുനോക്കൂ…