പലരുടെ മുഖത്തും കയ്യിലും എല്ലാം സർവ്വസാധാരണമായി കണ്ടുവരുന്ന ഒന്നാണ് അരിമ്പാറയും പാലുണ്ണിയും പോലുള്ളവ. ഇവയുടെ വലുപ്പവും പലരിലും പലതാണ്. ചിലർക്ക് അത് വലിയ കാര്യമായി ബാധിക്കാറില്ല എങ്കിലും മറ്റുചിലർക്ക് അത് വലിയൊരു സൗന്ദര്യപ്രശ്നമാണ്. വലിയ തടിയിലുള്ള അരിമ്പാര മുഖത്ത് പറ്റിപ്പിടിച്ചിരിക്കുന്ന അതെല്ലാം നമുക്ക് വലിയ അസ്വസ്ഥതയാണ് ഉണ്ടാക്കുന്നത്. ഇത്തരത്തിൽ ഉള്ള അരിമ്പാറയും പാലുണ്ണിയും നിഷ്പ്രയാസം ഇല്ലാതാക്കാനുള്ള കിടിലൻ ടിപ്പും ആയിട്ടാണ് ഇന്ന് വന്നിരിക്കുന്നത്.
മൂന്നു വിധത്തിൽ ഇവ നശിപ്പിച്ചു കളയുന്നതാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പങ്കുവയ്ക്കുന്നത്. അതിൽ ആദ്യത്തേത് തുളസിയില ഉപയോഗിച്ചിട്ടുള്ള ഉപയോഗമാണ്. അതിനായി കുറച്ച് തുളസിയില എടുത്ത് കയ്യിൽ തിരുമ്മിയ ശേഷം അതിന്റെ ചാറ് അരിമ്പാറ ഉള്ള സ്ഥലത്ത് വെച്ചു കൊടുക്കുക. ദിവസവും ഇങ്ങനെ മൂന്നാല് പ്രാവശ്യം ചെയ്യുന്നതോടുകൂടി അരിമ്പാറ തനിയെ പൊളിഞ്ഞു പോകുന്നതായിരിക്കും. രണ്ടാമതായി ഇവിടെ എടുത്തിരിക്കുന്നത് വെളുത്തുള്ളി ആണ്. നമുക്കറിയാം വെളുത്തുള്ളിക്ക് സാധാരണയായി ഒരു പശ ഉള്ളത്. അത് അരിമ്പാറ ഇല്ലാതാക്കാനും ഉപയോഗിക്കാം.
വെളുത്തുള്ളി തൊലി കളഞ്ഞ് അരിമ്പാറ ഉള്ള ഭാഗത്ത് തേച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുന്നതും അരിമ്പാറയും പാലുണ്ണിയും പോകാൻ സഹായിക്കും. മൂന്നാമതായി ചുണ്ണാമ്പും ഇഞ്ചിയും ചേർത്ത് ഉള്ള പ്രയോഗമാണ്. അത് എന്താണെന്ന് അറിയാൻ ഈ വീഡിയോ മുഴുവനായും കണ്ടു നോക്കൂ. തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്പെടും…