ആനകോട്ടയിലെ ശില്പം കുത്തിമറിച്ച കൊമ്പനെ നിമിഷങ്ങൾക്കുള്ളിൽ തളച്ചപ്പോൾ ….! പുന്നത്തൂർ കോട്ടയിൽ ആന ഇടഞ്ഞു കുത്തിമരിച്ചത് ആനക്കോട്ടയിലെ ഒരു ശിൽപ്പം ആയിരുന്നു. മാർച്ച് ഇരുപത്തി ഒൻപത് രണ്ടായിരത്തി ഇരുപതിൽ ഗുരുവായൂ പുന്നത്തൂർ കോട്ടയിൽ ആയിരുന്നു ഈ സംഭവം നടന്നത്. പാപ്പാൻ മാരുടെ സമയോചിതമായ ഇടപെടൽ കൊണ്ട് ആനയെ തളച്ചത് മൂലം കൂടുതൽ അപകടങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല എന്ന് തന്നെ പറയാം. ഗുരുവായൂരിലെ പേരെടുത്ത കൊമ്പൻ ആയ ഗുരുവായൂർ വലിയ വിഷ്ണു എന്ന ആന ആണ് അന്ന് ഇടഞ്ഞത്. അന്ന് രാവിലെ കഴിക്കാൻ ഉള്ള പട്ട താങ്ങി കൊണ്ട്,
വിഷ്ണു എന്ന കൊമ്പനെ കെട്ടിയിടുന്ന കേട്ട് തരായത്തിലേക്ക് പോകുന്ന സമയത് ആയിരുന്നു അപ്രതീക്ഷിതം ആയി ആന ഇടഞ്ഞതും പാപ്പാന്മാരുടെ കൈ വിട്ടു പോയതും. ആ സമയത് മുന്നിൽ ഉണ്ടായിരുന്ന ആന ശിൽപ്പത്തിന് നേരെ വിഷ്ണു പാഞ്ഞടുക്കുകയും ഞൊടിയിടയിൽ അത് കുത്തി മറിച്ചിടുകയും ചെയ്തും. കരിങ്കല്ലിൽ ഉറപ്പിച്ച അത്രയും വലിയ ശിൽപ്പം കുത്തി മരിച്ചിട്ടും ആനയുടെ കലി തീർന്നില്ല. തുടർന്ന് പാപ്പാന്മാർ ചേർന്ന് എല്ലാ പരിശ്രമത്തിനു ഒടുവിൽ ആനയെ തലയ്ക്കുക ആയിരുന്നു. ആ സമയത് സംഭവിച്ച കുറച്ചു കാഴ്ചകൾ ഈ വീഡിയോ വഴി കാണാം.