കൺകുരു പെട്ടെന്ന് മാറാൻ കറ്റാർവാഴ….! കണ്ണിൽ കുരു വരുന്നത് മൂലം കണ്ണ് ഒന്ന് തുറക്കാനോ അതുപോലെ തന്നെ എന്തെങ്കിലും ഒരു വസ്തുവിൽ നോക്കണോ ഒക്കെ വളരെ അതികം ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. അതുകൊണ്ട് തന്നെ നിങ്ങളുടെ കൺ കുരു പെട്ടന്ന് തന്നെ മാറുന്നതിനു കറ്റാർ വാഴയും അതുപോലെ തന്നെ ഇതിൽ പറയുന്ന ഈ ചേരുവയും ഉപയോഗിച്ചുകൊണ്ട് ട്രൈ ചെയ്യാൻ സാധിക്കുന്ന ഒരു അടിപൊളി റെമഡി നിങ്ങൾക്ക് ഇതിലൂടെ അറിയാൻ സാധിക്കും. നമ്മളുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും കൺകുരു എന്ന പ്രശ്നം നേരിടാത്തവർ വളരെ വിരളമായിരിക്കും.കണ്ണിൽ കുരു വന്നാൽ വലിയ ഒരു വേദന തന്നെ ആണ് ഉണ്ടാവുന്നത് , കണ്ണിന്റെ ഇരുഭാഗങ്ങളും ചൊറിച്ചലും അനുഭവപ്പെടാം.
കൺ തടത്തിൽ ഉണ്ടാകുന്ന നീർക്കെട്ട്, പുകച്ചിൽ, കണ്ണുവേദന, കാഴ്ച്ചയിൽ അനുഭവപ്പെടുന്ന മങ്ങൽ, കൺപോളകളിൽ ഉണ്ടാകുന്ന തടിപ്പും ചുവപ്പ് നിറവും, കണ്ണിന് ചുറ്റുമുള്ള ചൊറിച്ചിൽ തുടങ്ങിയവയൊക്കെ കൺകുരുവിന്റെ ലക്ഷണങ്ങളാണ്. ചില സാഹചര്യങ്ങളിൽ ഈ കുരുക്കളിൽ പഴുപ്പ് നിറഞ്ഞിട്ടുണ്ടാകാം. അതുകൊണ്ട് തന്നെ ഇത്തരത്തിൽ ഉള്ള കൺ കുരു എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കുന്നതിനു വേണ്ടി നിങ്ങൾക്ക് കറ്റാർവാഴ ഉപയോഗിച്ച് കൊണ്ട് ചെയ്യാൻ സാധിക്കുന്ന ഒരു അടിപൊളി ടിപ്പ് ഇതിലൂടെ കാണാം. അതിനായി വീഡിയോ കണ്ടു നോക്കൂ.