ഒരു പാപ്പാന്റെ മാത്രം ഉറപ്പിൽ പ്രശ്നക്കാരൻ ആനയെ വാങ്ങിയ ഉടമ

ഒരു പാപ്പാന്റെ മാത്രം ഉറപ്പിൽ പ്രശ്നക്കാരൻ ആനയെ വാങ്ങിയ ഉടമ. പ്രശ്നക്കാരിൽ പ്രശ്നക്കാരൻ ആയിരുന്ന ഒരു ആന ആയിരുന്നു മാവേലിക്കര മധു എന്ന കൊമ്പൻ. അത്രയും പ്രശ്നക്കാരൻ ആയ ആനയെ വാങ്ങി വേണു എന്ന പാപ്പാനെ ഏൽപ്പിക്കണം എങ്കിൽ എത്രത്തോളം ഉണ്ടായിരിക്കും വേണു എന്ന പാപ്പാന്റെ പവർ എന്ന് ചിന്തിച്ചു നോക്കൂ. ഇതുപോലെ കേരളത്തിലെ തന്നെ ഒട്ടനവധി പ്രശ്നക്കാരന്മാർ ആയ കൊലകൊമ്ബന്മാരെ ചട്ടം പഠിപ്പിച്ചു നില നിർത്തിയിട്ടുള്ള ഒരു പാപ്പാൻ തന്നെ ആയിരുന്നു വേണു. അത് കൊണ്ട് തന്നെ ആണ് ആനയുടമയ്ക്ക് ഇത്രയും അതികം ആത്മവിശ്വാസം ഈ ആനയെ വാങ്ങുന്നതിൽ കൈ വന്നത്.

 

ആയിരത്തി തൊള്ളായിരത്തി എൺപതുകളിൽ ആണ് ബീഹാറിൽ നിന്നും കീരങ്ങാട്ടു മനയിൽ ഈ കർക്കശക്കാരൻ ആയ അന എത്തുന്നത്. അന്ന് ഈ കൊമ്പന്റെ പേര് ബാല ചന്ദ്രൻ എന്നായിരുന്നു. കീരങ്ങാട്ടു മനയിൽ ചെറുപ്പം മുതൽ നിന്നിരുന്ന ബാലചന്ദ്രൻ പിന്നീട് വളരും തോറും കുഴപ്പക്കാരനായി മാറുക ആയിരുന്നു. ചട്ടക്കാർക്ക് നല്ല രീതിയിൽ കൊണ്ട് നടക്കാൻ സാധിക്കാത്ത തരത്തിൽ അവൻ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ മാറി കഴിഞ്ഞു. പിന്നീടായിരുന്നു ആ കൊമ്പനെ മാവേലിക്കരയിലേക്ക് വാങ്ങുന്നതും വേണു എന്ന പേര് നൽകുന്നതും. കൂടുതൽ അറിയാൻ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *