ബി പി എങ്ങനെ നിയന്ത്രിച്ചു നിർത്താം അപകടകരമായ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്.

ഇന്ന് നമ്മളുടെ ഇടയിൽ ബി പി ഉള്ളവരുടെ എണ്ണം വളരെ അതികം തന്നെ ആവും . പണ്ട് കാലത്തു വയസായവരിൽ കണ്ടു വന്നിരുന്ന ഒരു കാര്യം ആയിരുന്നു ഉയർന്ന രക്തസമ്മർദ്ദം എന്നാൽ ഇപ്പോൾ ചെറുപ്പക്കാരിലും വന്നു തുടങ്ങി , ഒരു നിശ്ചിത പ്രായത്തിന് ശേഷം ഏതൊരു വ്യക്തിയിലും ഉണ്ടാകാൻ സാധ്യതയുള്ള ഒന്നാണ് ഉയർന്ന രക്തസമ്മർദ്ദം. സാധാരണ 35 വയസ്സിന് മുകളിൽ ഉള്ള ആളുകൾക്കാണ് ഇത്തരം അവസ്ഥകൾ കൂടുതലായി കണ്ടുവരുന്നതെങ്കിലും ഇന്നത്തെ മാറിയ ജീവിതശൈലിക്ക് അനുസൃതമായി ചെറുപ്പക്കാരിലും ഇന്നിത് കാണപ്പെടുന്നുണ്ട്. ഇതിൻ്റെ ലക്ഷണങ്ങൾ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയുന്നത് വഴി നിങ്ങൾക്ക് നേരത്തെ തന്നെ ഈയവസ്ഥയെ ചികിത്സിക്കാനാവും. കൃത്യസമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ ഇത്തരമൊരവസ്ഥ നിരവധി രോഗങ്ങൾക്കും കാരണമായി മാറാൻ ഇടയാക്കിയേക്കും. പതിവായി പരിശോധനകൾ നടത്തി ഇതിന്റെ ലക്ഷണം ഉണ്ടോ എന്ന് സ്വയം തിരിച്ചറിയുക അത്യാവശ്യമാണ്.

 

 

നിങ്ങളുടെ രക്തസമ്മർദ്ദം സാധാരണ നിലയേക്കാൾ ഉയർന്നതാണെങ്കിൽ അതായത് രക്തസമ്മർദ്ദത്തിന്റെ അളവ് 120/80 നേക്കാൾ അധികമാണെങ്കിൽ ഇത് ശരീരത്തിൽ ദീർഘകാലാടിസ്ഥാനത്തിൽ, കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ഹൃദ്രോഗത്തിലേക്ക് നയിക്കുകയും ചെയ്യും. നിങ്ങളുടെ ഹൃദയ ധമനികളിലൂടെയുള്ള രക്തയോട്ടം അമിതമായി പമ്പ് ചെയ്യേണ്ടിവരുമ്പോൾ സമ്മർദ്ദം വർദ്ധിക്കുകയും ഇത് കൂടുതൽ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.എന്നാൽ നമുക് ഇവയെല്ലാം പൂർണം ആയി നിയന്ധ്രിക്കാൻ പലതരത്തിൽ ഉള്ള വഴികൾ ആണ് ഉള്ളത് , ഭക്ഷണത്തിൽ ഉപ്പിന്റെ അംശം കുറക്കുക , അതുപോലെ തന്നെ വ്യായാമം സ്ഥിരം ആയി ചെയുക , അതുപോലെ തന്നെ ഉലുവ വെള്ളം കുടിക്കാം ഇങ്ങനെ ധാരാളം ആണ് ഉള്ളത് ഇങ്ങനെ എല്ലാം ചെയ്യുകയാണെനിക്കിൽ നമ്മളുടെ രക്തസമ്മർദം പൂർണമായി മാറ്റിയെടുക്കാൻ കഴിയും , കൂടുതൽ അറിയാൻ വീഡിയോ കാണുക

 

Leave a Reply

Your email address will not be published.