പഴവർഗ്ഗത്തിൽ പെട്ട ഓറഞ്ചിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. വിറ്റാമിൻ സി, ആന്റി ഓക്സിഡന്റുകൾ തുടങ്ങിയവയാൽ സമ്പുഷ്ടമാണ് ഓറഞ്ച്. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നത് മുതൽ ചർമ്മ സൗന്ദര്യത്തിന് വരെ ഓറഞ്ച് ഉപയോഗിക്കാം. ഓറഞ്ച് ജ്യൂസ്കു ടിക്കുന്നതും അല്ലാതെ കഴിക്കുന്നതുമെല്ലാം നിരവധി ഗുണങ്ങൾ നൽകും. എന്നാൽ സാധാരണ നാം ഓറഞ്ച് കഴിച്ച ശേഷം അതിന്റെ തൊലി കളയുകയാണ് ചെയ്യാറ്. ധാരാളം സൗന്ദര്യ ഗുണങ്ങൾ ഓറഞ്ച് തൊലിയിൽ ഒളിഞ്ഞിരുപ്പുണ്ട് എന്ന് മനസ്സിലാക്കിയാൽ ഇനി ഇത് നിങ്ങൾ വലിച്ചെറിയില്ല. നിരവധി ഗുണങ്ങൾ ആണ് നമ്മൾക്ക് ഉള്ളത് മുഖത്തെ കറുത്ത പാടുകൾ മുഖക്കുരു ,
എന്നിവ പൂർണമായി ഇല്ലാതാക്കാനും സാധിക്കും , ഓറഞ്ചിന്റെ തൊലി കറുത്ത പാടുകൾ കുറയ്ക്കാൻ സഹായിക്കും. കൂടാതെ ബ്ലാക്ക്ഹെഡ്സ് നീക്കം ചെയ്യാനും ചർമ്മത്തിലെ സുഷിരങ്ങൾ അടയാതിരിക്കാനും സഹായിക്കുന്ന റഞ്ച് തൊലി പൊടിയിൽ ആവശ്യത്തിന് കാൽസ്യം അടങ്ങിയിട്ടുണ്ട്, അത് ചർമ്മത്തെ പുതുക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു.ഓറഞ്ച് തൊലി പൊടിച്ചത് ഇന്ന് കടകളിൽ സുലഭമാണ്. എന്നിരുന്നാലും ഇത് വീട്ടിൽ തയ്യാറാക്കി സൗന്ദര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കാം. കൂടുതൽ അറിയാൻ വീഡിയോ കാണുക