ദഹനം ശരിയാവാത്തതു മൂലം നിങ്ങൾ പലപ്പോഴും വിഷമിക്കുന്നുണ്ടാവും ഇല്ലേ? ഏമ്പക്കം,വായു ക്ഷോഭം, ആന്ത്രവായു എന്നിങ്ങനെ ദഹനം ശരിയായില്ലങ്കിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ നിരവധിയാണ്. ഈ അസ്വസ്ഥതകൾ അത്ര സങ്കീർണമല്ലെങ്കിലും ഏറെ കാലം നീണ്ടു നിൽക്കുന്നത് ആരോഗ്യത്തെ മോശമായി ബാധിക്കും. അൾസറും ഇത് മൂലം ഉണ്ടാകാം.ഭക്ഷണം ദഹിക്കാൻ വിഷമമുണ്ടെന്ന് തോന്നിയാൽ ചൂടു വെള്ളം കുടിക്കുന്നത് നല്ലതാണ്.
രാവിലെയും ഭക്ഷണത്തിന് അരമണിക്കൂർ മുമ്പും ചൂട് വെള്ളം കുടിക്കുന്നത് ദഹന പ്രക്രിയ കൃത്യമാക്കാനും വയറ്റിൽ ഗാസ്ട്രിക് ജ്യൂസ് ഉത്പാദിപ്പിക്കാനും സഹായിക്കും.മാത്രമല്ല നല്ല ദഹനം നടക്കാൻ കാരണം ആവുകയും ചെയ്യും , അതുപോലെ ഭക്ഷണം കഴിക്കുമ്പോൾ ഒരു ക്രമം പാലിക്കുക. ആദ്യം ദഹിക്കാൻ എളുപ്പമുള്ള പഴം , ജ്യൂസ് പോലുളളവയും പിന്നീട് മാംസം പോലുള്ള കട്ടി ആഹാരങ്ങളും കഴിക്കുക. ഇത് ദഹന പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും.
https://youtu.be/iXobQwzdrns