പുലിയെ കൊമ്പിൽ കോർത്ത ആന കേരളത്തിലെ ഏറ്റവും തലയെടുപുള്ള കൊമ്പനായപ്പോൾ…! ഒരു ഉത്സവത്തിന് പോയി ഇടഞ്ഞു കൊണ്ട് കലി തീർക്കുന്നതിന് വേണ്ടി അവിടെ നിന്നിരുന്ന ഒരു ട്രാന്‍സ്ഫോര്‍മറിൽ പോയി കൊമ്പ് കുത്തി കൊമ്പ് പോയെന്ന് കൊട്ടി ഘോഷിച്ച ആന ആയിരുന്നു കണ്ടമ്പുള്ളി വിജയൻ. മലയാളികളുടെ ഹീറോ ആയിരുന്ന ഗജവീരന്മാർ ആയ തെച്ചി കൊട്ടുകാവ് രാമ ചന്ദ്രനും മംഗലാം കുന്നു കർണ്ണനും ഒക്കെ സീനിൽ വരുന്നതിനു മുന്നേ തന്നെ ആനകേരളത്തിലെ നിത്യ ഹരിത നായകൻ തന്നെ ആയിരുന്നു കണ്ടമ്പുള്ളി വിജയൻ എന്ന കൊലകൊമ്പൻ. ബീഹാറിലെ ഒരു ജന്മി കുടുംബത്തിലെ ആന ആയിരുന്ന വിജയനെ.
ബീഹാറിൽ നിന്നും സ്വന്തമാക്കി കേരളത്തിൽ എത്തിച്ചത് കീരങ്ങാട് മനക്കാർ ആയിരുന്നു. ബീഹാറിൽ നിൽക്കുന്ന സമയത് ഒരു കൊമ്പിൽ കോർക്കുന്ന ചിത്രം വിജയന്റേത് ആണ് എന്ന് പറയപ്പെടുന്നു. ആന കേരളത്തിൽ വരുമ്പോൾ തന്നെ ഒരു കൊമ്പിനു തകരാറുള്ളത് ആയി പറയപ്പെടുന്നു. കേടു വന്ന കൊമ്പിന്റെ ആഗ്ര ഭഗത് പിച്ചള വലയം ഇട്ടായിരുന്നു പൂരങ്ങൾക്കും അത് പോലെ തന്നെ മറ്റു ചടങ്ങുകൾക്കും ഒക്കെ എഴുന്നളിച്ചിരുന്നത്. പത്തടിക്കുമേൽ ഉയരുണ്ടായിരുന്ന കേരളത്തിലെ തന്നെ ഏറ്റവും താലപ്പൊക്കമുള്ള ആന ആയിരുന്നു വിജയൻ എന്ന കൊമ്പൻ. വീഡിയോ കണ്ടു നോക്കൂ.
https://youtu.be/zdjG1O6fROM