മിനിറ്റുകൾ കൊണ്ട് സിങ്കിലെ ബ്ലോക്ക് മാറ്റാം…

സിങ്കിലെ ബ്ലോക്ക് മാറ്റാന്‍ ഇനി ടെൻഷൻ വേണ്ട. വീട്ടിൽ തന്നെ പരിഹാരം കാണാം.
നമ്മുടെ എല്ലാവരുടെ വീട്ടിലും എപ്പോഴും ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ് സിങ്കില്‍ വെള്ളം കെട്ടിനില്‍ക്കുന്നത്. ഭക്ഷണ അവശിഷ്ടങ്ങള്‍ അടിഞ്ഞ് കൂടുന്നതോ മറ്റുമാണ് ഇത്തരത്തില്‍ സിങ്കില്‍ വെള്ളം തങ്ങിനില്‍ക്കുന്നതിന്റെ പ്രധാന കാരണം. ഇത് തുടക്കത്തില്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ പിന്നീട് അടുക്കള മുഴുവന്‍ വെള്ളം നിറഞ്ഞ് ആകെ കുളമാകും.

സാധാരാണയായി ആളുകള്‍ ബേക്കിംഗ് സോഡാ, വിനിഗര്‍ തുടങ്ങിയവയെല്ലാം യൂസ് ചെയ്താണ് ഇതിന് താല്‍ക്കാലിക പരിഹാരം കാണാറുള്ളത്. എന്നാല്‍ ഇതിനൊരു ശാശ്വത പരിഹാരവുമായിട്ടാണ് ഇന്ന് ഞങ്ങള്‍ വന്നിരിക്കുന്നത്. ഇത്തരത്തില്‍ സിങ്കിലും കുളിമുറിയിലും എല്ലാം കെട്ടി നില്‍ക്കുന്ന വെള്ളത്തിന്റെ ബ്ലോക്ക് തീര്‍ത്ത് തീര്‍ത്ത് നിങ്ങളുടെ വലിയ തലവേദന അകറ്റാനുള്ള വഴിയാണ് ഈ വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നത്.

അതിനായി ഇവിടെ എടുത്തിരിക്കുന്നത് സോപ്പ് പൊടിയാണ്. പിന്നെ അതെ അളവിൽ ഉപ്പും. പിന്നെ ഒരു പാത്രം നല്ല തിളച്ച വെള്ളവും. ഇവ മൂന്നും ഉപയോഗിച്ച് ആണ് വീട്ടമ്മമാരെ ആകെ അങ്കലാപ്പില്‍ പെടുത്താറുള്ള ഈ പ്രശ്നം പരിഹരിക്കുന്നത്. എങ്ങനെ എന്നറിയാൻ വീഡിയോ കണ്ട് നോക്കൂ….

Leave a Reply

Your email address will not be published. Required fields are marked *