ഈ ലക്ഷണങ്ങൾ ഉണ്ടോ.. ! എങ്കിൽ മറവിരോഗത്തിന്റെ തുടക്കമാണ്

ഒരാൾക്ക് ഏറ്റവും പ്രിയപ്പെട്ടത് അവന്റെ ഓർമ്മകൾ ആണെന്ന് പറയാറുണ്ട്. അതുപോലെ ഒരു ഇന്റർവ്യൂ ആഷിക് അബു പറയുകയുണ്ടായി അയാൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് ഓർമ്മകൾ നഷ്ടപ്പെടുമോ എന്നതിനെ ആണ് എന്ന്. അതെ ഓർമ്മകൾ നഷ്ടപ്പെടുക എന്നുള്ളത് വളരെയധികം മാനസിക പ്രശ്നങ്ങളുണ്ടാക്കുന്ന ഒന്നാണ്. ഇത്തരത്തിൽ ഓരോരോ കാര്യങ്ങൾ ആയി മറന്നു പോകുന്ന ഏറ്റവും ഭയാനകമായ അവസ്ഥയാണ് മറവി രോഗം.

മറവി രോഗത്തിൽ തന്നെ പലവിധത്തിലുള്ള മറവി രോഗങ്ങൾ ഉണ്ട്. അതിൽ നമ്മൾ കേട്ടതും പ്രധാനപ്പെട്ടതും ആയിട്ടുള്ള ഒന്നാണ് അൽഷിമേഴ്സ്. ഇവ കൂടാതെ വേറെയും ഒട്ടനവധി മറവി രോഗങ്ങൾ ഉണ്ട്. എങ്ങനെയാണ് ശരീരം നമ്മൾ മറവി രോഗത്തിന് അടിമപ്പെടുന്നു എന്ന് നമുക്ക് കാണിച്ചു തരുന്നത് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോ പങ്കുവെക്കുന്നത്.

ഒരാൾ അൽഷിമേഴ്സ് പിടിയിൽ ആകുന്നതിനുമുമ്പ് അയാൾ താരതമ്യേന തനിക്ക് ചുറ്റുമുള്ള പല കാര്യങ്ങളും മറന്നു തുടങ്ങിയിരിക്കും. പിന്നീട് സ്വന്തം വീടും വീട്ടിൽ ഉള്ളവരെയും നാട്ടുകാരെയും വീടിരിക്കുന്ന സ്ഥലം അങ്ങനെ തനിക്ക് പ്രിയപ്പെട്ടത് എന്ന് കരുതിയ എല്ലാത്തിനോടും അയാൾക്ക് മറവി ആയിരിക്കും. ഇങ്ങനെ ചെറിയ ചെറിയ ലക്ഷണങ്ങൾ ചെറിയ ചെറിയ മറവികൾ കാണുമ്പോൾ തന്നെ ചികിത്സ നേടിയില്ലെങ്കിൽ ഇത് ഒരിക്കലും ഓർമ്മ തിരിച്ചെടുക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് കൊണ്ടുപോകും. അൽഷിമേഴ്സ് കൂടാതെ മറ്റു മറവിരോഗ അവസ്ഥകൾ ഏതാണെന്നും അവ ശരീരത്തിന് കാണിച്ചു തരുന്ന ലക്ഷണങ്ങൾ ഏതാണെന്നും ഇന്നത്തെ വീഡിയോയിൽ ഡോക്ടർ നമുക്കായി പങ്കുവയ്ക്കുന്നുണ്ട്. കൂടുതൽ അറിയാനായി ആ വീഡിയോ മുഴുവനായും കണ്ടു നോക്കൂ….