മൺ കുടത്തിൽ അല്ലെങ്കിൽ കൂജയിൽ സൂക്ഷിച്ച വെള്ളം കുടിക്കണം എന്നുപറയുന്നത് എന്തുകൊണ്ട്.

പണ്ടുകാലങ്ങളിൽ നമ്മുടെ ഓരോരുത്തരുടെ വീടുകളിൽ ഉപയോഗിച്ചിരുന്ന ഒന്നാണ് മൺ കുടം അല്ലെങ്കിൽ കൂജ. എന്നാൽ ഇന്ന് കൃത്രിമ ശീതീകരണ യന്ത്രമായ റെഫ്രിജറേറ്ററുകളുടെ വരവോടുകൂടി നമ്മുടെ വീടുകളിൽ പണ്ട് ഉണ്ടായിരുന്ന ഇത്തരം മൺ കുടങ്ങളെല്ലാം നാമാവശേഷമായി തുടങ്ങി. ഫ്രിഡ്ജ് ഉപയോഗിച്ചു തണുപ്പിച്ച വെള്ളം കുടിക്കുന്നത് നമ്മുക്ക് തൊണ്ടവേദന കഫം കേട്ട് പോലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നതിനോടൊപ്പം ഇതിന്റെ സി.എഫ്.സി അതായത് ക്ലോറോ ഫ്ലൂറോ കാർബൺ നമ്മുടെ പ്രകൃതിയ്ക്കും വളരെ ദോഷം സൃഷ്ടിക്കുന്നവയാണ്.

എന്നാൽ ഇപ്പൊ കുറച്ചുകാലമായി മലയാളികൾ പരമ്പരാഗത ജീവിത്തിലേക്കുള്ള തിരിച്ചുവരവിന്റെ ഭാഗമായി മൺ കുടങ്ങളും വീടിലേക്ക് പ്രവേശിപ്പിക്കുന്നതായി നമ്മൾ കണ്ടിട്ടുണ്ട്. കാരണം അത്രയേറെ ഗുണങ്ങളാണ് മൺ കുടങ്ങളിൽ സൂക്ഷിച്ച വെള്ളം കുടിക്കുന്നതുമൂലം നമുക്ക് ലഭിക്കുന്നത്. ഇതിൽ സൂക്ഷിക്കുന്ന വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഒട്ടേറെ ഗുണങ്ങൾ നിങ്ങൾക്ക് ഈ വിഡിയോയിൽ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.