പലപ്പോഴും കോഴിമുട്ട കൊളസ്‌ട്രോൾ ഉണ്ടാക്കും എന്ന് നമ്മൾ പറയുന്ന കേട്ടിട്ടുണ്ട്. എന്നാൽ ഇത് ശരിയാണോ അതോ കൊളസ്‌ട്രോൾ ഉള്ള വ്യക്തികൾ മുട്ട കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടാകുമോ എന്നുള്ളത് എല്ലാം നിങ്ങൾക്ക് ഇതിലൂടെ അറിയാൻ സാധിക്കുന്നതാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ പച്ചക്കറി കിഴങ്ങുവർഗം പഴവര്ഗം എന്നിവയ്ക്ക് പുറമെ ധാരാളമായി പോഷകസമൃദ്ധവും വിറ്റമിന്സും അടങ്ങിയിട്ടുള്ള ഒന്നാണ് മാംസ്യാഹാരങ്ങൾ. അതിൽ ഏറ്റവും ഗുണമുള്ള ഒന്നാണ് മുട്ട. കോഴിമുട്ട താറാവിന്റെ മുട്ട, കാടമുട്ട പലതരം മുട്ടകൾ നമ്മൾ കഴിച്ചിട്ടുണ്ട്.
കോഴിമുട്ട പലതരത്തിൽ കഴിക്കുന്നത് കണ്ടിട്ടുണ്ട്. ഓംലെറ്റായും, ബുൾസൈ ആയും, പുഴുങ്ങിയുമെല്ലാം. പൊതുവെ കുട്ടികൾമുതൽ മുതിർന്നവർക്കുവരെ കഴിക്കാൻ പറ്റുന്ന ഒന്നുതന്നെയാണ് പുഴുങ്ങിയമുട്ടകൾ. അത്രയും അധികം പോഷക ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ജിമ്മിൽ പോകുന്നവരും കുട്ടികളുമാണ് ഇത് പൊതുവെ ദിവസവും കഴിക്കാറുള്ളത് ഇവർക്ക് രണ്ടു വിഭാഗത്തിൽ പെട്ട ആളുകൾക്കും കൂടുതൽ അളവിൽ പ്രോടീൻ വേണ്ടത് കൊണ്ട് തന്നെ ഇത്തരത്തിൽ കൊളസ്‌ട്രോൾ പോലുള്ള കുഴപ്പങ്ങൾ സംഭവിക്കുന്നതല്ല. എന്നാൽ ഇത് കൂടുതൽ ആയാൽ ഏതു അമൃത് ആയാലും ബുദ്ധിമുട്ടായി മാറും. അതുകൊണ്ട് തന്നെ പുഴുങ്ങിയ മുട്ട കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുന്നതിന് കാരണം ആകുന്നുണ്ടോ എന്നറിയാൻ ഈ വീഡിയോ കണ്ടുനോക്കൂ.