നാച്ചുറലായി മുടി കറുപ്പിക്കാം, ഇങ്ങനെ ചെയ്താൽ മതി

മുടി കറുപ്പിക്കാൻ പല വഴികളുമുണ്ട്. ഹെയർ ഡൈ പോലുള്ള കൃത്രിമ വസ്തുക്കൾ ഇഷ്ടംപോലെ വിപണിയിൽ ലഭ്യമാണ്. ഇപ്പോൾ ചെറുപ്പക്കാരിലും അകാലനര അധികമായതിനാൽ ഇത്തരം നരയെ വേരോടെ പിഴുതെറിയും എന്നൊക്കെ പറഞ്ഞിട്ടാണ് ഇത്തരം മരുന്നുകളും ഡൈകളും വിപണിയിൽ ഇറങ്ങുന്നത്. എന്നാൽ തലമുടിയുടെ കാര്യത്തിൽ റിസ്കെടുക്കാൻ നമ്മൾക്ക് ആവില്ല. കാരണം ഇവയിലെ കൃത്രിമത്വം ഒരുപക്ഷേ മുടിയിഴകളെ പാടെ നശിപ്പിച്ചു കളയാം.

അങ്ങനെ നോക്കുമ്പോൾ പ്രകൃതിദത്തമായി തന്നെ മുടിയിഴകൾക്ക് കറുപ്പു നൽകുന്നതാണ് നല്ലത്. അതിനായി പല വഴികളും നമ്മുടെ പഴമക്കാർ പറഞ്ഞു തരാറുണ്ട്. അത്തരത്തിൽ പണ്ടുകാലം മുതൽ കേൾക്കുന്ന ഒന്നാണ് ചിരട്ടക്കരി കൊണ്ട് മുടി കറുപ്പിക്കുക എന്നത്. എന്നാൽ ഇന്നത്തെ കാലത്ത് ആർക്കും അത് എങ്ങനെയാണെന്ന് അത്ര വലിയ പിടിയില്ല. അതാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്.

അതിനായി ആദ്യം ഒരു ചിരട്ട എടുത്ത് കത്തിക്കുക. സാധാരണ വിറകടുപ്പിൽ ആണ് കത്തിക്കേണ്ടത്. എന്നാൽ ഇപ്പോൾ മിക്ക വീടുകളിലും വിറകടുപ്പ് അപ്രത്യക്ഷം ആയതുകൊണ്ട് ഗ്യാസ് അടുപ്പിൽ വച്ചും കത്തിക്കാം. ഇങ്ങനെ കത്തിച്ച് എടുത്ത് കനൽ കൊണ്ടാണ് നമ്മൾ മുടി കറുപ്പിക്കുന്നത്. ഈ കനൽ എടുത്ത് അൽപം വെള്ളം ചേർത്ത് കുഴമ്പുരൂപത്തിൽ ആകുമ്പോൾ നല്ല കറുത്ത നിറത്തിൽ ഡൈ പോലെ ഒരു മിശ്രിതം കിട്ടും. അതാണ് തല മുടിയിൽ പുരട്ടേണ്ടത്. കുളിക്കുന്നതിന് അര മണിക്കൂർ മുമ്പ് ഇത് പുരട്ടി ശേഷം കഴുകി കളയുക. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ…