ദിവസേന മീൻ കഴിക്കുന്നത് നിങ്ങൾ ഇഷ്ടപ്പെടാറുണ്ടോ? ഉത്തരം അതേ എന്നാണെങ്കിൽ മീൻ എണ്ണയും അത്ഭുതകരവും വളരെ ആരോഗ്യകരവുമായ ഒന്നാണെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. ഒമേഗ 3 ഫാറ്റി ആസിഡ് കൂടുതലുളളതാണ് ഈ എണ്ണയിൽ. എന്താണ് ഫിഷ് ഓയിൽ എണ്ണമയമുളള മത്സ്യവിഭവങ്ങളിൽ നിന്നും അതായത് സാൽമോൺ, വെളുത്ത മത്സ്യം, മത്തി എന്നിവയിൽ നിന്നും അവയുടെ തോലുകളിൽ നിന്നുമാണ് ഫിഷ് ഓയിൽ എടുക്കുന്നത്. WHO ശുപാർശ ചെയ്യുന്നത് ആഴ്ചയിൽ 1-2 മീൻ വരെ കഴിക്കണമെന്നാണ്. 30 ശതമാനം ഒമേഗ ഫാറ്റി ഓയിലും 70 ശതമാനം മറ്റു പോഷകങ്ങളും അടങ്ങിയിട്ടുണ്ട് ഫിഷ് ഓയിലിൽ.ലോകമെമ്പാടുമുളള മരണത്തിന്റെ ഒരു കാരണം ഹൃദ്രോഗമാണ്.
ധാരാളം മീൻ എണ്ണ കഴിക്കുന്നവർക്ക് ഹൃദ്രോഗ സാധ്യത കുറഞ്ഞവരാണ് എന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. മീൻ എണ്ണയിലൂടെ കൊളസ്ട്രോളിന്റെ അളവ്, ട്രൈഗ്ലിസറൈഡ്സ്, രക്തസമ്മർദം എന്നിവ കുറയ്ക്കാം. ദിവസവും ഒരെണ്ണം വീതം ആണ് കഴിക്കാൻ ഡോക്ടർ മാർ നിർദ്ദേശിച്ചിരിക്കുന്നത് , നമ്മളുടെ ആരോഗ്യത്തിനു വളരെ അതികം ഗുണം ചെയുന്ന ഒന്ന് തന്നെ ആണ് ഇത് , കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഗുണം ചെയുന്നതാണ് , നമ്മളുടെ ശരീരത്തിൽ ഒമേഗ 3 ഫാസിറ്റി ആസിഡ് ഉണ്ടാകുകയും ചെയ്യും , പ്രതേകിച്ചു പാർശ്വഫലങ്ങൾ ഒന്നും താനെ ഉണ്ടാവില്ല , വളരെ അതികം ഗുണം ഉള്ള ഒന്ന് തന്നെ ആണ് ,