പനിയോ തലവേദനയോ ജലദോഷമോ ഒക്കെ വന്നാൽ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ഏതൊരു മലയാളിക്കും ഇന്ഗ്ലീഷ് മരുന്നുകളെ പറ്റി ചോദിച്ചാൽ പെട്ടന്നുതന്നെ ഉത്തരം പറയാൻ പറ്റുന്ന ഒരേ ഒരു മരുന്നാണ് പാരാസെറ്റ മോൾ എന്ന് എല്ലാവര്ക്കും അറിയാം. ഇത് ഡോക്ടർ ന്റെ കൈയിൽനിന്നും പ്രിസ്ക്രിപ്ഷൻ ഇല്ലാതെ തന്നെ സ്വയമായി പനിയോ തലവേദനയോ വന്നാൽ വാങ്ങി കഴിക്കുന്നവരാണ് നമ്മൾ. എന്നാൽ ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ഒരുപാടധികം ദോഷങ്ങൾ നമ്മുടെ ആരോഗ്യത്തിന് സംഭവിക്കുന്നുണ്ട്. പാരസെറ്റമോൾ മാത്രം അല്ല നമ്മൾ ഓരോ രോഗത്തിനുമുള്ള മരുന്നുകൾ ഡോക്ടറിനോട് ചോദിക്കാതെ സ്വയം ചികിത്സ ചെയ്യുമ്പോൾ അത് വരുത്തി വയ്ക്കുന്ന ദോഷം വളരെ അധികം വലുതാണ്.
ഏതൊരു ചെറിയ കുട്ടികൾക്കും പനിയോ ജലദോഷമോ വന്നു കഴിഞ്ഞാൽ ഒന്നും നോക്കാതെ മെഡിക്കൽ ഷോപ്പിൽ പോയി എളുപ്പം കിട്ടുന്ന പാരാസെറ്റ മോൾ വാങ്ങി കൊടുക്കും. ഇത് ചെറിയ കുട്ടികളുടെ കാര്യത്തിൽ മാത്രമല്ല പ്രായമായവരും ഇതേ പരുപാടി തന്നെ ആണ് കുറെ വർഷങ്ങൾ ആയി ചെയ്തു കൊണ്ടിരിക്കുന്നത്. ഇങ്ങനെ ഓരോ ചെറിയ അസുഖത്തിനും പേരസെറ്റാമോൾ വാങ്ങി കഴിക്കുമ്പോൾ നിങ്ങളുടെ കരളിന്റെ ആരോഗ്യവും രോഗത്തെ ചെറുത്തു നിൽക്കുന്നതിനുള്ള ശേഷിയുമാണ് കുറയുന്നത് എന്ന് നിങ്ങൾ മനസിലാക്കേണ്ടതുണ്ട്. പാരസെറ്റമോൾ കഴിച്ചാൽ നിങ്ങൾക്ക് ഉണ്ടാകുന്ന ദോഷങ്ങൾ ഈ വിഡിയോയിൽ ചേർത്തിട്ടുണ്ട്. കണ്ടുനോക്കൂ.