പെപ്റ്റിക് അൾസർ കാരണങ്ങൾ, ചികിത്സ, പ്രതിരോധം

വായയും അന്നനാളവും ആമാശയവും ചെറുകുടലും വൻകുടലും ചേർന്നതാണ് മനുഷ്യൻെറ ദഹനേന്ദ്രിയ വ്യവസ്ഥ. ദഹനപ്രക്രിയ സുഗമമാക്കാനും ഭക്ഷണത്തിലൂടെ കടന്നുവരുന്ന രോഗാണുക്കളെ ശരീരത്തിൽ കടക്കാതെ നശിപ്പിച്ചുകളയാനും ഹൈ¤്രഡാ ക്ളോറിക് അമ്ളവും പെപ്സിൻ എന്ന ദീപനവസ്തുവും ആമാശയത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നു.ഹൈഡ്രോ ക്ളോറിക് അമ്ളത്തിനും പെപ്സിനും ദഹനേന്ദ്രിയ വ്യവസ്ഥയിലെ ആന്തരികപടലത്തെ വ്രണപ്പെടുത്താനുള്ള കഴിവുണ്ട്. എന്നാൽ, ആരോഗ്യമുള്ള ഒരു വ്യക്തിയിൽ ഇതു സംഭവിക്കാറില്ല. ആരോഗ്യമുള്ള ദഹനേന്ദ്രിയത്തിൻെറ ആന്തരികപടലത്തിന് അമ്ളരസത്തെ ചെറുക്കാനുള്ള ശക്തിയുണ്ട്. ആരോഗ്യകരമായ അവസ്ഥയിൽ അമ്ളത്തിൻെറ നശീകരണ സ്വഭാവവും ആന്തരികപടലത്തിൻെറ ക്ഷാരഗുണവും തുല്യമാണ്.

 

 

അമ്ളത്തിൻെറ അളവ് കൂടുന്നതോ, ആന്തരികപടലത്തിൻെറ ചെറുത്തുനിൽക്കാനുള്ള കഴിവ് ദുർബലമാകുകയോ ചെയ്താൽ ആമാശയത്തിൽ പുണ്ണുകൾ രൂപപ്പെടുന്നു.കുടലിലും ആമാശയത്തിലും അന്നനാളത്തിലുംപെപ്സിനും ഹൈഡ്രോക്ളോറിക് അമ്ളവും ഉദ്ഭവിക്കുന്നത് ആമാശയത്തിലായതിനാൽ ഈ രോഗം ആമാശയത്തിലും അതിനോടു ചേർന്ന് കിടക്കുന്ന അന്നനാളത്തിൻെറയും ചെറുകുടലിൻെറയും ഭാഗങ്ങളിലും കാണപ്പെടാറുണ്ട്. ആമാശയത്തിലെ പുണ്ണിന് ഗാസ്ട്രിക് അൾസർ എന്നും ചെറുകുടലിലെ പുണ്ണിന് ഡിയോഡിനൽ അൾസർ എന്നുമാണ് പേര്.ഇങ്ങനെ ഉണ്ടാവന്ന രോഗത്തെ വളരെ അതികം സ്രെദ്ധയോടെ ആണ് മാറ്റിയെടുക്കൻ കഴിയൂ പൂർണമായ ഒരു ഫലം തന്നെ ഈ വീഡിയോയിൽ ഉണ്ട് ,

 

Leave a Reply

Your email address will not be published. Required fields are marked *