നമ്മളിൽ പലർക്കും കണ്ടു വരുന്ന ഒരു അസുഖം ആണ് മൂലക്കുരു അഥവാ പൈൽസ് പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. ഗുദ ഭാഗത്തുണ്ടാകുന്ന ഈ രോഗം അധികരിച്ചാൽ ബ്ലീഡിംഗ് പോലുള്ള പല പ്രശ്‌നങ്ങൾക്കും കാരണമാകുകയും ചെയ്യുന്നു. മൂലക്കുരു പേരു സൂചിപ്പിയ്ക്കുന്ന പോലെ കുരുവല്ല. ഒരു വെയിൻ അഥവാ ഞരമ്പിനുണ്ടാകുന്ന പ്രശ്‌നമാണിത്. കാലിൽ ഉണ്ടാകുന്ന വെരിക്കോസ് വെയിൻ പോലെ മലദ്വാരത്തിന് അടുത്തുണ്ടാകുന്ന ഒന്നാണിത് പൈൽസിന് കാരണങ്ങൾ പലതുണ്ട്. മലബന്ധം, ആഹാര രീതി, പൊതുവേ മസാലകളും എരിവും, വെള്ളം കുടി കുറയുന്നത്, ഇറച്ചി വിഭവങ്ങൾ കൂടുതൽ കഴിയ്ക്കുന്നത് എല്ലാം തന്നെ ഇതിനു കാരണമാകുന്നു. ഇത് തുടക്കത്തിൽ തന്നെ ചികിത്സിച്ചാൽ,
നിയന്ത്രിച്ചു നിർത്തിയാൽ പരിഹാരം കാണാം. അത് അധികമായാൽ പുറത്തേയ്ക്കു തള്ളി വന്ന് ബ്ലീഡിംഗ് അടക്കമുള്ള പ്രശ്‌നങ്ങളുണ്ടാകും. അസഹ്യമായ വേദനയും. പ്രസവ ശേഷം പല സ്ത്രീകളിലും ഈ പ്രശ്‌നം കാണാറുണ്ട്. സാധാരണ പ്രസവ സമയത്ത് നൽകുന്ന മർദം കുടലിൽ ഏൽക്കുന്നതാണു കാരണം. പൈൽസിന് സഹായകമായ ഏറെ വീട്ടുവൈദ്യങ്ങളുണ്ട്. എന്നാൽ നമ്മളിൽ ഇപ്പോൾ ഉള്ള ഭക്ഷണശീലത്തിൽ ഉള്ള മാറ്റവും അതുപോലെ തന്ന പ്രേമേഹം തുമ്മൽ വെരിക്കോസി എന്നിവ ഇതിനു കാരണം ആവും എന്നു റിപോർട്ടുകൾ ഉണ്ട് , എന്നാൽ ഇവ നമ്മൾക്ക് പൂർണമായി മാറ്റയെടുക്കാൻ കഴിയുന്നതും ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,