കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്നൊക്ക പറഞ്ഞിരുന്നത് ഒക്കെ പോയ് പോയ് ഇതര സംസ്ഥാന തൊഴിലാളികളുടെ സ്വന്തം നാടായി മാറി കൊണ്ടിരിക്കുകയാണ്. എന്തിനും ഏതിനും ഇപ്പോൾ ഇവരാണ് മുൻപന്തിയിൽ ഉള്ളത്. കേരളത്തിലെ ജോലികളെല്ലാം ഓടി നടന്നു ചെയ്യാൻ ക്വട്ടേഷൻ എടുത്ത പോലെ ആണ്.
അത് പോലെ തന്നെ മാനസികമായ പ്രശ്നങ്ങൾ മൂലം വഴി തെറ്റി എത്തുന്ന ധാരാളം പേരും ഉണ്ട്.
അത്തരത്തിൽ ഒരമ്മയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ഇരിക്കുന്നിടം വൃത്തിയായി സൂക്ഷിക്കുക എന്നൊരു ചൊല്ല് നമ്മൾ കേട്ടിട്ടുണ്ട്. അത് അക്ഷരാർത്ഥത്തിൽ പ്രാവർത്തികമാക്കുകയാണ് ഈ അമ്മ. വഴി തെറ്റി റെയിൽവെ സ്റ്റേഷനിൽ എത്തിയ ഈ സ്ത്രീ അവിടം മുഴുവൻ അടിച്ചു വാരിയും, പുല്ലു പറച്ചും കണ്ടാൽ ആരും അമ്പോ എന്തൊരു വൃത്തി എന്ന് പറയും വിധത്തിൽ വൃത്തിയാക്കി വെച്ചിട്ടുണ്ട്. എന്തിനാ ഇവർ ഇങ്ങനെ ചെയൂന്നുന്നത് എന്നറിയില്ല.
പെരുന്തൽ മണ്ണ ചെറുങ്ങര റെയിൽവേ സ്റ്റേഷനിൽ ആണ് ഈ സ്ത്രീ ഉള്ളത്. മാനസികമായി കുറച്ചു ബുദ്ധിമുട്ടുകൾ ഉള്ള കാരണം വഴിതെറ്റിയോ അല്ലെങ്കിൽ ആരെങ്കിലും നാടുകടത്തി ഇങ്ങോട്ട് വിട്ടതോ ആവാം. എന്തായാലും ഈ അമ്മയെ സഹായിച്ചു സുരക്ഷിതമായ ഒരിടം കണ്ടെത്തി അവിടെ എത്തിക്കാൻ ആർക്കെങ്കിലും കഴിഞ്ഞാൽ അതിന് ഈ വിഡിയോ സഹായമായാൽ ആവട്ടെ എന്ന നല്ല ഉദ്ദേശത്തോടെയാണ് വീഡിയോ പങ്കുവെക്കുന്നത്. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായും കണ്ട് നോക്കൂ…