15 ദിവസം കൊണ്ടു അമിതവണ്ണവും,വയറും കുറക്കാൻ ഇതാ ഒരു എളുപ്പവഴി

പലർക്കും അമിത വണ്ണം ഒരു പ്രശ്നമാണ്. എല്ലാവർക്കും ഭക്ഷണം കഴിച്ചിട്ട് തന്നെ ആകണമെന്നില്ല അമിതവണ്ണം വരുന്നത്. പാരമ്പര്യമായി വണ്ണം കിട്ടുന്നതും പലതരം ജനിതക പ്രശ്നങ്ങൾ കൊണ്ട് ഇത്തരത്തിൽ അമിതവണ്ണം ഉണ്ടാക്കുന്നവരും ഉണ്ട്. എന്നാൽ ഇത്തരത്തിൽ പെട്ടെന്ന് വണ്ണം വന്നുചേരുമ്പോൾ അത് കുറയ്ക്കാനായി വളരെ പെട്ടെന്ന് സാധിക്കുകയില്ല. നമ്മുക്കറിയാം ഭക്ഷണ പ്രേമികൾക്ക് ഒരിക്കലും പെട്ടെന്ന് ഭക്ഷണം നിയന്ത്രിച്ച് വണ്ണം കുറയ്ക്കുക എന്നുള്ളത് സാധ്യമായ ഒന്നല്ല. അതുപോലെതന്നെ പെട്ടെന്നുള്ള വ്യായാമവും അവർക്ക് വഴങ്ങിയെന്ന് വരില്ല. അത്തരത്തിൽ വണ്ണം കുറയാൻ ആഗ്രഹമുണ്ടായിട്ടും കുറക്കാൻ പറ്റാതെ ബുദ്ധിമുട്ടുന്നവർ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ. തീർച്ചയായും ഉപകാരപ്പെടും.

അതിനായി ഇവിടെ എടുത്തിരിക്കുന്നത് അഞ്ചര ഗ്ലാസ്സ് വെള്ളമാണ്. അതിലേക്ക് അധികം തളിർത്തതോ എന്നാൽ അധികം മൂത്തതോ അല്ലാത്ത പരുവത്തിലുള്ള ഒരു പിടി മുരിങ്ങയില ചേർക്കുക. ശേഷം ഈ വെള്ളം മീഡിയം ഫ്‌ളൈയിമിൽ ഇട്ട് നന്നായി വെട്ടി തിളപ്പിച്ചെടുക്കുക. അഞ്ചര ഗ്ലാസ് വെള്ളം 5 ഗ്ലാസ് ആവുന്നതുവരെ തിളപ്പിക്കണം.

ശേഷം ഇളം ചൂടോടെ 5 സമയത്താണ് ഈ വെള്ളം കുടിക്കേണ്ടത്. ഒരിക്കലും ഒറ്റയടിക്ക് വെള്ളം കുടിച്ചു തീർക്കരുത്. ഇതാണ് ഒന്നാമത്തെ ടിപ്പ്. ഈ വെള്ളം കുടിക്കുന്ന സമയത്ത് നമ്മുടെ ഭക്ഷണം നിയന്ത്രിക്കാനും നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. അതിനായി തണുത്തതും ബേക്കറി ഐറ്റംസും നമ്മൾ പൂർണ്ണമായും ഒഴിവാക്കണം. അതുപോലെ മൂന്നുനേരം ചോറ് കഴിക്കുന്നവർ അത് ഒരു നേരത്തേക്ക് ചുരുക്കുകയും വേണം. ബാക്കി സമയങ്ങളിൽ ചപ്പാത്തിയോ മറ്റോ കഴിക്കുക. ഇങ്ങനെ തുടർച്ചയായി 15 ദിവസം ആണ് ഇത് ചെയ്യേണ്ടത്. ഇതിനിടയിൽ രാത്രിയിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയിൽ അര സ്പൂൺ ചുക്കുപൊടി ചേർത്ത് കഴിക്കുന്നതും വളരെ നല്ലതാണ്. ഇത് 15 ദിവസം ആണ് ചെയ്യേണ്ടത്. ബാക്കി 15 ദിവസം എന്താണ് ചെയ്യേണ്ടത് എന്നറിയാനായി ഈ വീഡിയോ കണ്ടു നോക്കൂ…

Leave a Reply

Your email address will not be published.