കോടികൾ വന്നു നിറയുന്ന അമ്പലങ്ങൾ.. ഇവയാണ്

അമ്പലങ്ങളിൽ നേർച്ചയായി ധാരാളം പണം നിക്ഷേപിക്കുന്ന നിരവധി പേരെ നമ്മൾ കണ്ടിട്ടുണ്ട്. ഭഗവാനോടുള്ള നന്ദി സൂചകമായിട്ടാണ് ഇവർ ഇത് ചെയ്യുന്നത്. അത്തരത്തിൽ ഏറ്റവും കൂടുതൽ വരുമാനം കിട്ടുന്ന അമ്പലങ്ങളിൽ ഒന്നാണ് തിരുപ്പതി ക്ഷേത്രം. തലമുണ്ഡനം ചെയ്യുന്നതിൽ പ്രധാനമായ ക്ഷേത്രമാണ് തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം. ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന അമ്പലങ്ങളിൽ ഒന്നുകൂടിയാണ് തിരുപ്പതി ക്ഷേത്രം. എന്നാൽ എന്താണ് തിരുപ്പതി ക്ഷേത്രത്തിൽ തലമുണ്ഡനം ചെയ്യാനുള്ളതിന്റെ ഐതിഹ്യം എന്ന് പലർക്കും അറിയില്ല. അതുപോലെതന്നെ എന്തുകൊണ്ടാണ് ഇവിടെ പൈസ കുമിഞ്ഞു കൂടുന്നത് എന്നുള്ളതും ആർക്കും അറിയില്ല. അതിന് പിന്നിൽ ഉള്ള ഒരു ഐതിഹ്യ കഥ ആണ് ഇന്ന് നിങ്ങൾക്കായി പങ്കുവയ്ക്കുന്നത്.

ഭഗവാൻ വിഷ്ണുവിന് വനദേവതയോട് തോന്നിയ പ്രണയവും അതേതുടർന്ന് ലക്ഷ്മീദേവിയുടെ കടാഷം നഷ്ടപ്പെടുകയും ചെയ്തപ്പോൾ ദേവൻ മറ്റുള്ളവരിൽ നിന്ന് കടം വാങ്ങിയതായി പറയപ്പെടുന്നു. ആ കടം വീട്ടാൻ ആണത്രേ ക്ഷേത്രത്തിൽ കുമിഞ്ഞുകൂടുന്ന ഈ ധനം. അതുപോലെതന്നെ വിഷ്ണുവിന് കടമായി കൊടുത്ത മുടിയുടെ നന്ദി സൂചകമായാണത്രേ തിരുപ്പതിയിൽ തലമുണ്ഡനം ചെയ്യുന്ന വഴിപാട് വന്നത്. ഈ കഥ കൂടുതലായി അറിയാനായി വീഡിയോ മുഴുവനായും കണ്ട് നോക്കൂ…