റോഡുകൾ ബ്ലോക്കായി ആന വിരണ്ടോടിയപ്പോൾ… നാട്ടുകാർ ചെയ്തത് കണ്ടോ.. !

ആനപ്രേമികൾ അധികം ഉള്ള നാടാണ് കേരളം. ഉത്സവത്തിന് ആന ഇടയുന്നത് പതിവാണ്. എന്നാൽ ഇതേ ആനയെ ഉത്സവത്തിന് എഴുന്നള്ളിക്കാൻ അനുമതി നൽകിയില്ലെങ്കിൽ ഇതിനേക്കാൾ നല്ല രീതിയിൽ ഇടയുന്ന മനുഷ്യരെയും നമുക്കറിയാം. കാട്ടിൽ കഴിയേണ്ട ജീവിയെ പിടിച്ച് നാട്ടിൽ കൊണ്ടുവന്ന ഉത്സവങ്ങളിലും മറ്റും പ്രദർശിപ്പിക്കുമ്പോൾ അവയ്ക്ക് പല മാറ്റങ്ങളും ഉണ്ടാകും. അത്തരത്തിൽ ഏതെങ്കിലും സാഹചര്യത്തിൽ ആയിരിക്കും അവക്ക് മദം ഇളകുന്നത്.

ഇങ്ങനെ മതമിളകി റോഡിലൂടെ ഓടിയ ഒരു ആനയും ആനയ്ക്ക് പിന്നാലെ ഓടുന്ന നാട്ടുകാരും പോലീസും പാപ്പാനും മൊക്കെയാണ് ഇന്നത്തെ സോഷ്യൽ മീഡിയയുടെ ചർച്ചാവിഷയം. ഇടഞ്ഞ കൊമ്പന്റെ കൃഷ്ണമണിയിൽ തോട്ടി കേറ്റി കളിക്കല്ലേ എന്നുള്ള സിനിമ ഡയലോഗ് ഒന്നും ഇവിടെ ഫലം കാണുന്നില്ല. ആനയെ നിയന്ത്രിക്കാനാകാതെ പിന്നാലെ പായുകയാണ് ഇവർ.

എന്നാൽ ഈ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ ഭൂരിഭാഗവും ആനയെ കുറ്റം പറഞ്ഞു കൊണ്ട് അല്ല. മറിച്ച് കാട്ടിൽ സുരക്ഷിതമായി താമസിക്കേണ്ട ഒരു ജീവിയെ നാട്ടിൽ കൊണ്ടുവന്ന് തോന്നിവാസം കാണിക്കുന്നവർക്ക് ഇങ്ങനെയൊക്കെ തന്നെ വേണം എന്നാണ് വരുന്ന കമന്റുകളിൽ അധികവും. കൂടുതൽ അറിയാൻ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ….

Leave a Reply

Your email address will not be published. Required fields are marked *