ചെറിയ ഉള്ളി ഇനി നിങ്ങൾക്ക് വീട്ടിൽത്തന്നെ ഉണ്ടാക്കിയെടുക്കാം

നമ്മൾ എല്ലാവരും കറിക്കായി ഉപയോഗിച്ചുവരുന്ന ഒരു പച്ചക്കറിയാണ് ചെറിയ ഉള്ളിയും സവാളയുമെല്ലാം. ഇത് കറിയിൽ സ്വാദിനുമാത്രമായല്ല ഉപയോഗിക്കുന്നത് കൊളസ്ട്രോൾ പോലുള്ള മാരക രോഗങ്ങളും കണ്ട്രോൾ ചെയ്യാനും സാധിക്കുന്ന ഒരു പച്ചക്കറി വർഗം കൂടിയാണ് ഈ ചെറിയ ഉള്ളി അഥവാ ചിലയിടങ്ങളിൽ ചുവന്ന ഉള്ളി എന്നും വിശേഷിപ്പിക്കും. പലതരത്തിലുള്ള ഹെൽത്തി സാലഡ് ഉണ്ടാക്കാനും, ഭക്ഷണങ്ങളിൽ ഗാർണിഷിങ് നും ഒക്കെ ആയി സവാള ഹോട്ടലുകളിൽ ഉൾപ്പടെ നമ്മുടെ വീടുകളിലും ഉപയോഗിച്ചുവരുന്നതി നാം കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് ഇല്ലാത്ത വീടുകൾ വളരെ കുറവാണ് എന്നുതന്നെ പറയാം.

പൊതുവെ ഇതും ജീരകവും കൂടി കഴിച്ചാൽ പെട്ടന്ന് അനുഭവപ്പെടുന്ന ചുമയ്‌ക്കും കഫം കെട്ടിനും എല്ലാം ഒരു അല്പനേരത്തേക്കുള്ള ആശ്വാസത്തിന് ഫലപ്രദമായ ഒന്നുതന്നെയാണ് ചുവന്നുള്ളി. അതുകൊണ്ടുതന്നെ സവാളയുടെ പോലെത്തന്നെ ഒരുപാട് ഗുണങ്ങൾ ഇത്തരത്തിൽ ചുവന്നുള്ളിക്കും ഉണ്ടെന്നു പറയാം. ഒരു കാലത്തു ഈ ചുവന്നുള്ളിയുടെ വിലകുതിച്ചുയരുന്ന സാഹചര്യം നമ്മൾ മുൻപ് കണ്ടിട്ടുണ്ട്. ഇങ്ങനെ വിലകൂടുന്നു സാഹചര്യഗങ്ങളില്ലാം ഇത് നമുക്ക് തന്നെ കൃഷിചെയ്യാം എന്നൊരു ആശയം എല്ലാവരുടെയും മനസ്സിൽ ഉണ്ടായിട്ടുണ്ടാകും. എന്നാൽ അത് എത്രയൊക്കെ ചെയ്തിട്ടും പരാജയപ്പെടുന്ന ഒരു അവസ്ഥ ഉണ്ടായിരുന്നിരിക്കും. എന്നാൽ അതിനൊക്കെ പ്രതിവിധിയായി എളുപ്പത്തിൽ തന്നെ ചുവന്നുള്ളി മുളപ്പിച്ചെടുക്കാനുള്ള ഒരു അടിപൊളി മാർഗം നിഗ്നൾക്ക് ഈ വിഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

 

 

 

Leave a Reply

Your email address will not be published. Required fields are marked *