കൂർക്കം വലി പൂർണമായും മാറ്റിയെടുക്കാൻ…ഇങ്ങനെ ചെയ്തുനോക്കൂ..

കൂർക്കംവലി കാരണം നാലാൾ കൂടുന്നിടത്ത് കിടന്നുറങ്ങാൻ മടി ഉള്ളവർ ധാരാളം ഉണ്ട്. ഇന്നലെ എന്തായിരുന്നു കൂർക്കംവലി എന്ന് പറഞ്ഞു ആളുകൾ കളിയാക്കുമ്പോൾ ആർക്കായാലും നല്ല വിഷമം വരും. ആ അവസ്ഥ നാളെ നമ്മുക്കും വന്നെന്നു വരാം. അത് കൊണ്ട് കളിയാക്കാതെ കൂർക്കംവലി കുറക്കാൻ ഉള്ള വഴി ആണ് അവർക്ക് പറഞ്ഞു കൊടുക്കെണ്ടത്. ശ്വാസം സാധാരണ ഗതിയിൽ എടുക്കുന്നതിൽ ഉണ്ടാകുന്ന തടസ്സമാണ് കൂർക്കംവലി. ഇത് കുടുതലും പ്രായമായവരിലും അമിത വണ്ണം ഉള്ളവരിലും കൂടുതൽ ആയി കണ്ട് വരുന്നു. ചില കൊച്ചു കുട്ടികളിലും കൂർക്കംവലി കാണാറുണ്ട്. എന്നാൽ വീട്ടിൽ തയാറാക്കാവുന്ന ഒരു പൊടികൈ ഉപയോഗിച്ച് ഇത് കുറക്കാൻ കഴിയും. അതാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.

അതിനായി ഒരു പാത്രത്തിലേക്ക് അൽപം വെള്ളം എടുക്കുക. അതിലേക്ക് കുറച്ച് ഇഞ്ചി കഷണങ്ങളായി മുറിച്ച് ചേർത്ത് കൊടുക്കുക. നന്നായി തിളപ്പിക്കുക. ശേഷം അതിലേക്ക് കുറച്ച് മഞ്ഞൾപ്പൊടി ചേർക്കുക. അല്പം തേനും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു ഇത് കുടിക്കുക. നമുക്കറിയാം മഞ്ഞൾപൊടിയും ഇഞ്ചിയും നല്ല ഔഷധങ്ങളാണ്. ഇത് നമ്മുടെ ശ്വാസനാളത്തിൽ കെട്ടിക്കിടക്കുന്ന കഫം ഇളക്കി കളയുന്നതിനും വളരെ നല്ലതാണ്. ഇതു കുടിച്ചാൽ കൂർക്കംവലി നല്ലരീതിയിൽ കുറയും. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായും കണ്ടു നോക്കൂ…