ഇത്രയും നല്ല മൽസ്യം വേറെ ഉണ്ടാവില്ല..

ഭക്ഷണ പ്രേമികളിൽ കൂടുതൽ പേരും നോൺവെജിറ്റേറിയൻ പ്രേമികൾ ആയിരിക്കും. അത്തരക്കാർക്ക് കൂടുതലിഷ്ടം ചിക്കനും, ബീഫും മറ്റും ആയിരിക്കും. എന്നാൽ ദിവസവും ഇത്തരത്തിൽ മാംസാഹാരം കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. എന്നാൽ നമുക്ക് ആണെങ്കിൽ കഴിക്കാതിരിക്കാനും പറ്റില്ല. അത്തരത്തിൽ ദിവസവും കഴിക്കാവുന്ന ആരോഗ്യത്തിന് ഗുണപ്രദമായ കുറച്ച് മത്സ്യാഹാരം അഥവാ മീനുകളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പങ്കുവയ്ക്കുന്നത്. തികച്ചും ആരോഗ്യപ്രദവും നമ്മുടെ ശരീരത്തിന് ആവശ്യമായ വൈറ്റമിൻസ്, പ്രോട്ടീൻസ് എല്ലാം നൽകുന്നതുമായ മത്സ്യങ്ങളെ കുറിച്ചാണ് പറയുന്നത്.

അതിൽ ആദ്യത്തേത് സാൽമൺ മീൻ ആണ്. വളരെ കട്ടിയുള്ള മാംസങ്ങളോട് കൂടിയ മീൻ ആണ് ഇവ. കാണുമ്പോൾ തന്നെ വളരെയധികം ഭംഗി തോന്നിക്കുന്ന ഈ മീൻ കഴിക്കാനും വളരെ രുചിയാണ്. ഇത് ശരീരത്തിന് ആവശ്യമായ പ്രോട്ടീനും എല്ലിനും പല്ലിനും എല്ലാം ഗുണം നൽകുന്ന ഒന്നു കൂടിയാണ്. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻസ് ശരീരത്തിന് നല്ലതാണ്. ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഈ മീൻ കഴിക്കുന്നത് ഉത്തമമാണ്. രണ്ടാമതായി നമ്മുടെ നാടുകളിൽ സുലഭമായി ലഭിക്കുന്ന ഒന്നായ ചാള അഥവാ മത്തി ആണ്. മത്തി വളരെയധികം ഗുണങ്ങളുള്ള ഒരു മത്സ്യമാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മത്തി കഴിക്കുന്നത് വളരെയധികം നല്ലതാണ്. മൂന്നാമതായി ഐല ആണ്. ഇതിലും ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇതുപോലെ ദിവസവും കഴിക്കാൻ പറ്റുന്ന മീനുകളെ കുറിച്ച് കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായി കണ്ടുനോക്കൂ….