കുറവുകളെ ഓർത്ത് ദുഖിക്കുന്നവർ ഇവനെ കാണാതെ പോകല്ലേ..

കൈ ഇല്ലാത്ത ഒരു കുട്ടി തന്റെ എല്ലാ ജോലികളും ഒറ്റക് ചെയ്യുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.അംഗവൈകല്യം ഒരു ശാപമല്ല, രോഗവുമല്ല. മറിച്ച് അപകടമോ രോഗമോ വഴി ആര്‍ക്കും വരാവുന്ന ഒരവസ്ഥ മാത്രമാണിത്. അംഗപരിമിതര്‍ക്ക് ആവശ്യം സഹതാപമല്ല, സ്‌നേഹവും സാന്ത്വനവും പിന്തുണയുമാണ്. അവര്‍ ‘കഴിവില്ലാത്തവര’ല്ല; മറിച്ച് ‘വ്യത്യസ്തമായ കഴിവുള്ളവരാ’ണ്. അന്ധയും മൂകയുമായ ഹെലന്‍ കെല്ലര്‍ സൂമൂഹ്യപ്രവര്‍ത്തനത്തിലും, ബധിരനായ ബിഥോവന്‍ സംഗീതത്തിലും, മാനസിക വൈകല്യമുണ്ടായിരുന്ന വിന്‍സന്റ് വാന്‍ഗോഗ് ചിത്രകലയിലും, പഠനവൈകല്യമുണ്ടായിരുന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ശാസ്ത്ര മേഖലയിലും ലോകപ്രശസ്തരാകുക വഴി തെളിയിച്ചത് ആ സത്യമാണ്.

കഴിവും ആത്മവിശ്വാസവും കൊണ്ട് വൈകല്യത്തെ അതിജീവിച്ച് ജീവിത വിജയം നേടുന്ന ധാരാളം വ്യക്തികള്‍ ഇന്നും നമുക്കിടയിലുണ്ട്. അതുകൊണ്ടാണ് ഇത്തരക്കാരെ ‘വികലാംഗര്‍’ എന്ന് വിളിച്ച് നിന്ദിക്കുന്നതിന് പകരം ‘ഭിന്നശേഷിയുള്ളവര്‍’ എന്ന് വിശേഷിപ്പിച്ച് പ്രോത്സാഹിപ്പിക്കണമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ശാരീരികമായും മാനസികമായും വെല്ലുവിളികള്‍ നേരിടുന്നവര്‍, അംഗപരിമിതര്‍, പ്രത്യേക പരിഗണന ആവശ്യമുള്ളവര്‍, വ്യത്യസ്തമായി കഴിവുള്ളവര്‍ തുടങ്ങിയ പേരുകള്‍ കൊണ്ട് ഇന്ന് അര്‍ഥമാകുന്നതും ഈ വിഭാഗക്കാരെയാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

It has now gone viral on social media that a child without a hand is doing all his work alone.Disability is not a curse or a disease. On the contrary, it is only a condition that can come to anyone by accident or disease. What the disabled need is not sympathy, but love, comfort and support. They are not ‘incompetent’. On the contrary, they are ‘differently talented’. It is true that blind and mute Helen Keller proved by becoming world famous in the field of music, deaf Beethoven music, vincent van Gogh painting with a mental disorder, and Albert Einstein, who had a learning disability, became world famous in the field of science.

Leave a Reply

Your email address will not be published.