ദാരിദ്ര്യത്തിന്റെ കാര്യത്തിൽ നമ്മുടെ നാട് ഒട്ടു പുറകിൽ അല്ല എന്ന് കഴിഞ്ഞ ഏതാനും ആഴ്ചകൾക്ക് മുൻപ് വന്ന ചില റിപ്പോർട്ടുകളിലൂടെ നമ്മൾ കണ്ടതാണ്. നമ്മൾ മലയാളികൾക്ക് ഇടയിലും ദരിദ്രത അനുഭവിക്കുന്ന നിരവധി ആളുകൾ ഉണ്ട്. ദിനം പ്രതി ഉയർന്നുവരുന്ന പെട്രോൾ ഡീസൽ വില അവശ്യ സാധനകളായ പച്ചക്കറി, പലചരക്ക് എന്നിവയുടെ വിലയും വർധിക്കാൻ കാരണമാകുന്നുണ്ട്.
സാധാരണകാർക്ക് ജീവിക്കാൻ പറ്റാത്ത നാടായി മാറിക്കൊണ്ടിരിക്കുകയാണ് നമ്മുടെ ഇന്ത്യ. ഇവിടെ ഇതാ ഒരു നേരത്തെ ആഹാരത്തിന് പോലും വക ഇല്ലാത്ത നിരവധി ആളുകളുടെ ദൃശ്യങ്ങൾ കണ്ടോ..
സൊമാലിയ അല്ല.. ഇത് നമ്മുടെ ഇന്ത്യയിലെ പല സംസ്ഥാങ്ങളുടെയും ചില ഭാഗങ്ങളിലെ കാഴ്ചകളാണ്. ഇന്ധന വില നിങ്ങൾ ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ഏതെങ്കിലും തരത്തിൽ ബാധിച്ചിട്ടുണ്ടോ ?. ഉയർന്നുവരുന്ന ഇന്ധന വില അതികം വൈകാതെ തന്നെ നമ്മൾ ഓരോരുത്തരെയും ദരിദ്രരാക്കി മാറ്റും.. ഇന്ധന വിലയിലും അവശ്യ സാധനകളുടെ വിലയിലും മാത്രമേ വില വർദ്ധനവ് ഉള്ളു. എന്നാൽ ദിവസ വേതനത്തിന് ജോലി ചെയ്യുന്നവർക്ക് കിട്ടുന്ന കൂലിയിലോ, ശമ്പളത്തിലോ ഒന്നും വർദ്ധനവ് ഇല്ല ? എന്താണ് ഇവിടെ നടക്കുന്നത് ?