യൂണിഫോമുമിട്ട് സ്കൂൾ വിദ്യാർത്ഥിയായി കുരങ്ങൻ.. (വീഡിയോ)

സഹജീവികളെ സ്നേഹിക്കുന്ന ഒരുപാടുപേർ നമ്മുടെ സമൂഹത്തിൽ ഉണ്ട്. തെരുവിൽ അലഞ്ഞു നടക്കുന്ന ജീവികളെ സംരക്ഷിക്കാനും, സുസ്രൂക്ഷിക്കാനും നിരവധി സംഘടനകളും ഇന്ന് നമ്മുടെ കേരളത്തിൽ ഉണ്ട്. എന്നാൽ ഇവിടെ സ്വന്തം കുടുംബത്തിലെ ഒരു അംഗത്തെ പോലെ കുരങ്ങനെ വീട്ടിൽ വളർത്തുന്നത് കണ്ടോ.. കുട്ടികളെ പോലെ കുളുപ്പിച്ച് വ്യതിയാക്കി ആഹാരം കൊടുത്ത് സ്കൂൾ യൂണിഫോം ഇട്ട് കൊടുക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

വളരെ അനുസരണയോടെ തന്നെ ഈ കുട്ടി കുരങ്ങൻ കാര്യങ്ങൾ എല്ലാം ചെയ്യുന്നുണ്ട് എന്നതും സന്തോഷം നിറഞ്ഞ കാര്യമാണ്. നമ്മൾ മലയാളികൾ പലപ്പോഴും കുരങ്ങന്മാരെ കാണുന്നത് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പോകുമ്പോളാണ്. ചെറിയ കുസൃതിയുമായി നടക്കുന്ന നിരവധി കുരങ്ങുകളെ നമ്മൾ കണ്ടിട്ടുണ്ട്. ഇവിടെയും അത്തരം ഒരു കാഴ്ച തന്നെയാണ് ഉള്ളത്. വീഡിയോ കണ്ടുനോക്കു..

ഇത്തരത്തിൽ ഉള്ള ജീവികളെ വീട്ടിൽ വളർത്താൻ നിയമപരമായി ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഏതാനും മാസങ്ങൾക്ക് മുൻപ് വീട്ടിൽ നായകളെ വളർത്തുന്നതിന് പ്രത്യേക ലൈസൻസ് വേണം എന്ന നിയമങ്ങളെ കുറിച്ച് വലിയ ചർച്ചകൾ ഉണ്ടായിരുന്നു. ഇത്തരം ജീവികളെ വീട്ടിൽ വളർത്തുന്നതിന് മുൻപ് നിയമം അതിന് അനുവദിക്കുന്നുണ്ടോ എന്നും അന്വേഷിക്കേണ്ടതുണ്ട്..