വാഴപ്പിണ്ടിയുടെ ഈ ഗുണങ്ങൾ അറിഞ്ഞാൽ വീടിനുചുറ്റും വെറുതെവച്ച് പിടിപ്പിക്കും

നമ്മുടെ വീട്ടിൽ ഇപ്പോൾ എല്ലാ പച്ചക്കറിയും പുറത്തു നിന്നാണ് വാങ്ങിക്കുന്നത്.പണ്ടൊക്കെ നമ്മുടെ വീട്ടിൽ തന്നെ നമുക്ക് പച്ചക്കറി ഉണ്ടായിരുന്നു.ഇപ്പോൾ വാങ്ങിക്കുന്ന മിക്ക പച്ചക്കറികളും വിഷം അടിച്ചു വരുന്നതാണ്.നമ്മുടെയെല്ലാം വീട്ടില്‍ സ്ഥിരമുണ്ടാകുന്ന ഒന്നാണ് വാഴ.പണ്ട് തൊട്ടേ നമ്മുടെ വീട്ടിൽ എല്ലാം വാഴ കൃഷി ചെറിയ രീതിയിൽ എങ്കിലും ചെയ്യാറുണ്ട്. വാഴപ്പഴവും പച്ചക്കായയുമെല്ലാമായി ഇതില്‍ നിന്നുള്ളത് ഉപയോഗപ്പെടുത്താറുമുണ്ട്.വാഴപ്പിണ്ടി ഏറെ ആരോഗ്യകരമായ ഒന്നാണ്. സ്വാദിഷ്ടമായ ഭക്ഷണം മാത്രമല്ല, നാരുകള്‍ ധാരാളമടങ്ങിയ ഒന്നു കൂടിയാണിത്. പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

വാഴയുടെ എല്ലാ ഭാഗങ്ങളും സത്യത്തിൽ നമുക്ക് ഉപയോഗിക്കാൻ പറ്റും.അതിൽ ഒന്നാണ് വാഴയുടെ തന്നെ ഉപയോഗിയ്ക്കാവുന്ന ഒരു ഭാഗമാണ് വാഴപ്പിണ്ടി.വാഴപ്പിണ്ടി കൊണ്ട് ഒരുപാട് വിഭവങ്ങൾ നമുക്ക് ഉണ്ടാകാൻ പറ്റും.പണ്ട് കാലത്ത് നമ്മുടെ തിൻ മീശയിലെ ഒരു സ്ഥിരം വിഭവമായിരുന്നു വാഴപ്പിണ്ടി. ഇതു കൊണ്ട് സ്വാദിഷ്ടമായ തോരനും കറിയുമെല്ലാം ഉണ്ടാക്കുകയുമാകാം.ഒരുപാട് ഗുണങ്ങൾ അടങ്ങിയ ഒരു സാധനം കൂടിയാണ് വാഴപ്പിണ്ടി.

ഇതിന്റെ ജ്യൂസ് അരിയ്ക്കാതെ കുടിയ്ക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്.മലബന്ധം, ദഹന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് വാഴപ്പിണ്ടിയും ഇതിന്റെ ജ്യൂസുമെല്ലാം. ഇത് ദഹന പ്രക്രിയ ശക്തിപ്പെടുത്തുന്നു. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇത് നല്ലതാണ്. മലബന്ധം പോലുളള പ്രശ്‌നങ്ങള്‍ക്കും ഇതൊരു നല്ല പരിഹാരമാണ്.വാഴപ്പിണ്ടി ജ്യൂസ് രുചികരവും അതേ പോലെ തന്നെ ആരോഗ്യകരവുമാണ്.പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ് വാഴപ്പിണ്ടി ജ്യൂസ്. അതിന്റ ജ്യൂസ് അരയ്കാതെ കുടിക്കുന്നതാണ് ഏറ്റവും നല്ലത്.

Leave a Reply

Your email address will not be published. Required fields are marked *