100% പ്രകൃതിദത്തമായി ശരീരം വെളുപ്പിക്കുന്ന ബാത്ത് പൗഡർ

വെളുക്കാൻ ഇഷ്ടമല്ലാത്തവർ ചുരുക്കമാണ്. പലരും മുഖം വെളുക്കാൻ ആണ് പലതും ചെയ്യാറ്. എന്നാൽ മുഖത്തോടൊപ്പം തന്നെ അതേരീതിയിൽ പ്രാധാന്യം നൽകേണ്ടതാണ് നമ്മുടെ ദേഹവും. പലപ്പോഴും വെയിൽ ഏൽക്കുന്ന ഭാഗങ്ങൾ കറുത്ത് പോകാറുണ്ട്. അതിൽ പ്രധാനമായി കൈകാലുകളും, മുഖവും കഴുത്തും എല്ലാം ഉൾപ്പെടും. ഇവയ്ക്കെല്ലാം സ്വാഭാവികനിറം തിരിച്ച് ലഭിക്കുന്നതിനായി നമ്മൾ പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല. എന്നാൽ നമ്മുടെ ശരീരത്തിന് നല്ല നിറം വയ്ക്കാനും വെയിൽ മൂലമുണ്ടാകുന്ന കറുപ്പുനിറം ഇല്ലാതാക്കാനും വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു എളുപ്പ പണിയാണ് ഇന്ന് നിങ്ങൾക്കായി പങ്കുവയ്ക്കുന്നത്.

അതിനായി ഇവിടെ എടുത്തിരിക്കുന്നത് ചെറുപയർ ആണ്. നമുക്കറിയാം ചർമസംരക്ഷണത്തിന് ചെറുപയർ വളരെ നല്ലതാണ്. ഇവിടെ കുറച്ച് ചെറുപയർ എടുത്തിട്ടുണ്ട്. അതിലേക്ക് ഒരു മുട്ടയുടെ വെള്ള ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുകയാണ്. ശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി ഉണക്കാനായി വെയിലത്ത് വയ്ക്കുകയാണ് ചെയ്യുന്നത്. നന്നായി ഉണങ്ങിയതിനുശേഷം ഇത് പൊടിച്ചെടുക്കുന്നു. ശേഷം ഈ പൊടി ഉപയോഗിച്ചാണ് നമ്മൾ കുളിക്കേണ്ടത്. സോപ്പിന് പകരമാണ് ഈ പൊടി തേക്കേണ്ടത്. അതിനായി ഇതിൽ നിന്ന് രണ്ട് ടീസ്പൂൺ പൊടി എടുക്കുക. അതിലേക്ക് അല്പം മഞ്ഞൾപ്പൊടി ചേർക്കുക. ശേഷം വെള്ളം ഒഴിച്ച് മിക്സ് ചെയ്താണ് ദേഹത്ത് പുരട്ടേണ്ടത്. ദിവസവും ഇങ്ങനെ ചെയ്തു നോക്കൂ. നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന നിറവ്യത്യാസം നേരിട്ടറിയാം. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ടുനോക്കൂ….