സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ചില വീഡിയോകള്‍ പലപ്പോഴും കാഴ്ചക്കാരെ അതിശയിപ്പിക്കാറുണ്ട്. ഇത്തരത്തിലുള്ള ഒരു വീഡിയോ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ട്വിറ്ററില്‍ ശ്രദ്ധ നേടുന്നു. നൂറ് കിലോഗ്രാം ഭാരമുള്ള ബൈക്ക് തലയില്‍ വെച്ച് ഗോവണി കയറുന്ന യുവാവിന്റേതാണ് വീഡിയോ.
ഒരു ബസിന്റെ മുകളിലേക്ക് ബൈക്ക് എത്തിക്കാനാണ് യുവാവ് ഇത്തരത്തില്‍ ബൈക്കുമായി ഗോവണി കയറിയത്. മൂന്ന് പേര്‍ ചേര്‍ന്നാണ് യുവാവിന്റെ തലയിലേക്ക് ബൈക്ക് വെച്ചു കൊടുക്കുന്നത്. തുടര്‍ന്ന് കൈകൊണ്ട് ബൈക്ക് പിടിക്കാതെ ബാലന്‍സ് ചെയ്തു കൊണ്ടാണ് അദ്ദേഹം പടികള്‍ ഓരോന്നായി കയറിയത്. അതും വളരെ അനായാസമായി.
നിരവധി പേര്‍ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ ക്യാമറകളില്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം. സിനിമകളില്‍ പലപ്പോഴും ഇത്തരം ദൃശ്യങ്ങള്‍ ഇടം നേടാറുണ്ടെങ്കിലും യഥാര്‍ത്ഥ ജീവിതങ്ങളിലും ഇത്തരം സംഭവങ്ങള്‍ അരങ്ങേറാറുണ്ട്. ഇത് ശരി വയ്ക്കുന്നതാണ് ഈ വീഡിയോ. യുവാവിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും അദ്ദേഹത്തിന്റെ ബാലന്‍സിംഗ് കഴിവിനെ പ്രശംസിക്കുകയാണ് സമൂഹമാധ്യമങ്ങള്‍ ഒന്നടങ്കം.
WTF 😳 pic.twitter.com/9Qb1FOZfeJ
— Jishnu (@ks_jishnu) June 27, 2020