തേങ്ങാ പീരക്ക് ഇങ്ങനെയും ഉപയോഗം ഉണ്ടോ..!

മഴക്കാലമായാൽ വീടുകളിലും പറമ്പുകളിലും മറ്റും പാമ്പിന്റെ ശല്യം കൂടുതലാണ്. കാര്യം എന്തൊക്കെ പറഞ്ഞാലും എല്ലാവർക്കും പാമ്പിനെ വളരെയധികം പേടിയാണ്. ജീവനുള്ള വിഷമുള്ള ദൈവം എന്നാണ് പാമ്പിനെ പലരും പറയാറ്. അനാവശ്യമായി പാമ്പ് ആരെയും ഉപദ്രവിക്കില്ല എങ്കിലും അറിയാതെ എങ്ങാനും പാമ്പിന്റെ മേൽ കയറി ചവിട്ടിയാൽ തിരിച്ചടി ഉറപ്പ് തന്നെ. അതുപോലെതന്നെ ഏറെക്കാലം പക ഉള്ളിൽ സൂക്ഷിക്കുന്ന ഒരു ജീവിയാണ് പാമ്പ് എന്നും പറയപ്പെടുന്നു.

ഇഴജന്തു ആയതുകൊണ്ട് തന്നെ മനുഷ്യരുടെ കാൽപെരുമാറ്റം പെട്ടെന്ന് തിരിച്ചറിയാൻ കഴിയുള്ളവരാണ് പാമ്പുകൾ. അതുകൊണ്ടും ചൂട് അധികം സഹിക്കവയ്യാതെ വേനൽക്കാലത്ത് ഒളിച്ചിരിക്കുന്ന ഇവ മഴക്കാലം ആയാൽ ഇരപിടിക്കുന്നതിനും മറ്റുമായി ജനവാസ കേന്ദ്രങ്ങളിലേക്ക് കൂടുതലായും ഇറങ്ങിവരുന്നു. ഇങ്ങനെ പാമ്പിന്റെ ശല്യം അധികമായാൽ ചെയ്യാവുന്ന ചില പൊടിക്കൈകൾ ആണ് ഇന്നത്തെ വീഡിയോയിൽ പറഞ്ഞത് എന്നത്.

ആദ്യമായി പറയുന്നത് മണ്ണെണ്ണയുടെ ഉപയോഗത്തെക്കുറിച്ച് ആണ്. മണ്ണെണ്ണയുടെ മണം പാമ്പിന് തീരെ പറ്റില്ല. അതുകൊണ്ട് പാമ്പ് ശല്യം ഉള്ളടത്ത് മണ്ണെണ്ണ തെളിച്ചാൽ പാമ്പ് വരുന്നത് ഒരു പരിധിവരെ തടയാം. രണ്ടാമതായി പറയുന്നത് ഒരു പാത്രം വെള്ളത്തിൽ അല്പം വെളുത്തുള്ളി ചതച്ചതും കുറച്ച് കായം പൊടിയും ചേർത്തിളക്കി വീടിനു ചുറ്റും തളിച്ചു കൊടുക്കുക. ഇതിന്റെ മണവും പാമ്പിനെ അസഹനീയമാണ്. പാമ്പ് വരാതെ ഇരിക്കുന്നതിനു സഹായിക്കുന്നു. ഇതേക്കുറിച്ച് കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ…